ബിഗ് ബോസിൽ ഒരിക്കലും വരില്ലെന്ന് തുടർന്ന് പറഞ്ഞ് നടി അമല പോൾ. ബിഗ് ബോസ് തനിക്ക് പറ്റുന്ന ഒരു പരിപാടിയെ അല്ലെന്നാണ് അമല പോൾ പറയുന്നത്. എന്നാൽ ഹംഗർ ഗെയിംസ് ആണെങ്കിൽ നോക്കാമെന്നാണ് താരത്തിന്റെ പക്ഷം. കാടും മലയും അഡ്വേഞ്ചറും കൊലപാതകവും ഒക്കെയാണെങ്കിൽ അതിൽ പങ്കെടുക്കാൻ തയ്യാറാണെന്നാണ് താരം പറഞ്ഞത്. ജിൻജർ മീഡിയ എന്റർടൈൻമെൻറ്സിന് നൽകിയ അഭിമുഖത്തിൽ തമിഴ് ബിഗ് ബോസിൽ നിന്ന് വിളി വന്നിരുന്നോ, അവസാനം ലഭിച്ചാൽ പോകുമോയെന്നുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം. എന്നാൽ ബിഗ് ബോസിൽ പോയാൽ അമല പോൾ എന്തായാലും ജയിക്കുമെന്നാണ് അമലയുടെ ഏറ്റവും പുതിയ ചിത്രമായ ടീച്ചറിന്റെ സംവിധായകന്റെ അഭിപ്രായം. എപ്പോൾ എന്ത് പറയണമെന്ന് അമലയ്ക്ക് കൃത്യമായി അറിയാം എന്നതാണ് വിവേക് ഇതിന് കാരണമായി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 അതേസമയം ടീച്ചർ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഡിസംബർ 1 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.   അസാധരണമായൊരു പ്രതിസന്ധിയും അതിൽ നിന്നുള്ള അതിജീവനുമാണ് ഈ ചിത്രത്തിൻറെ പ്രമേയം.  ടീച്ചർ പുരുഷ സമൂഹത്തെ മുഴുവൻ പഠിപ്പിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


ALSO READ: Teacher Movie Review : ക്‌ളാസിലെ കുറച്ച് കുട്ടികളെ മാത്രമല്ല; പുരുഷസമൂഹത്തെ അടിവരയിട്ട് പഠിപ്പിക്കും ഈ ടീച്ചർ; റിവ്യൂ


 പ്രായവ്യത്യാസമില്ലാതെ സ്ത്രീകൾ ശാരീരികമായും മനസികവുമായും പീഡിപ്പിക്കപ്പെടുന്നത് ഇന്നത്തെ പത്രത്തിൽ നോക്കി കണ്ടാലും അതിൽ അത്ഭുതപ്പെടാനില്ല.   സിനിമയുടെ തുടക്കത്തിൽ 10 വയസ്സുകാരിയായ കുട്ടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നത് സിനിമയിൽ വെറുതെ കാണിക്കുന്നതല്ല. ഇന്നും നിരന്തരമായി സംഭവിക്കുന്നത് നമ്മൾ സംസാരിച്ചേ മതിയാവു. വിവേക് അങ്ങനെയൊരു ശ്രമം തന്നെയാണ് നടത്തിയിരിക്കുന്നത്. ദേവിക എന്ന ടീച്ചറായി അമല പോൾ തകർത്തിട്ടുണ്ട്. ദേവിക അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പ്രേക്ഷകന് കൊള്ളുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അമല വിജയിച്ചിട്ടുണ്ട്. 


ദേവിക സ്വയം പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ പാഠങ്ങൾ ഉള്ളതുകൊണ്ട് തന്നെ സമൂഹം ദേവികയെ പഠിപ്പിക്കുന്നതും ദേവിക സമൂഹത്തെ പഠിപ്പിക്കുന്നതും ഒക്കെ 'ടീച്ചറായി മാറുന്നുണ്ട്. അമലാ പോൾ മലയാളത്തിൽ അഭിനയിച്ചിരിക്കുന്ന സിനിമകളിൽ ഏറ്റവും ശക്തമായ കഥാപാത്രമാണ് ടീച്ചറിലെ ദേവിക എന്ന റോൾ. ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീച്ചർ’.


ചെമ്പൻ വിനോദ് ക്ലൈമാസ്ക് അടുക്കുന്ന രംഗങ്ങളിൽ എത്തിയപ്പോൾ അതൊരു മികച്ച കഥാപാത്രമായി മാറി. മഞ്ജു പിള്ളയും ഹക്കീം ഷായും അവർ അവരുടെൻ കഥാപാത്രങ്ങൾ മികച്ചതാക്കി. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിറ്റിവി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിനായി അൻവർ അലി, യുഗഭാരതി എന്നിവർ എഴുതിയ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.