Rebel OTT : മമിത ബൈജുവിന്റെ തമിഴ് ചിത്രം റിബെൽ ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?
Rebel OTT Release : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് റിബെൽ സിനിമയുടെ ഒടിടി അവകാശം ലഭിച്ചത്
മമിത ബൈജു തമിഴിൽ നായികയായി എത്തിയ ചിത്രമായ റിബെൽ ഒടിടിയിൽ എത്തി. സംഗീത സംവിധായകൻ ജിവി പ്രകാശ് നായകനായി എത്തിയ ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് റിബെൽ ആമസോൺ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. മാർച്ച് 22ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് റിബെൽ. അതേസമയം ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ തിയറ്ററുകളിൽ നിന്നും നേടിയെടുക്കാൻ സാധിച്ചിരുന്നില്ല.
മമിത ബൈജു തമിഴിൽ നായികയായി എത്തി ആദ്യ ചിത്രമാണ് റിബെൽ. മൂന്നാർ ആസ്ഥാനമായി ഒരുക്കിയ ചിത്രമാണ് റിബെൽ. രാഷ്ട്രീയ അതിനോട് അനുബന്ധിച്ചുള്ള ആക്ഷൻ ഡ്രാമയായിട്ടാണ് റിബെൽ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ബോക്സ്ഓഫീസിൽ ചിത്രത്തിന്റെ വേണ്ടത്ര പ്രതീക്ഷ കാത്തുസൂക്ഷിക്കാനായില്ല. വെങ്കടേശ് വിപി, ശാലു റഹീം, കരുണാസ്, അദിത്യ ഭാസ്കർ, കല്ലൂരി വിനോദ്, ശുബ്രമണ്യ ശിവ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
ALSO READ : Aadujeevitham Boxoffice : വെറും 9 ദിവസം, ആടുജീവിതം 100 കോടി ക്ലബിൽ
നായകൻ ജിവി പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിട്ടുള്ളത്. നവാഗതനായ നികേഷാണ് ചിത്രത്തിന്റെ സംവിധായകൻ. അരുൺകൃഷ്ണ രാധാകൃഷ്ണനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ലിയോ ജോൺ പാളാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.