മലയാള സിനിമാ മേഖലയിൽ അടുത്തിടെയായി നിരവധി ക്രൈം ത്രില്ലറുകൾ വരുന്നുണ്ട്. എല്ലാം തിയേറ്ററുകളിൽ നല്ല പ്രതികരണങ്ങളും നേടുന്നുണ്ട്. ഈ ഹിറ്റ് ലിസ്റ്റിലേക്ക് ചേർക്കപ്പെടുകയാണ് ഇപ്പോൾ ആസിഫ് അലി നായകനായ രേഖാചിത്രം. ആസിഫ്, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ട്വിസ്റ്റുകളോ സസ്പെൻസുകളോ ഒന്നും തന്നെയില്ലാതെ 2 മണിക്കൂർ 20 മിനിറ്റ് പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിയുന്ന ചിത്രമാണ് രേഖാചിത്രം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വിവേക് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ആസിഫ് അലി ഈ ചിത്രത്തിലെത്തുന്നത്. സസ്പെന്‍ഷന് ശേഷം ഒരു ഉള്‍നാടന്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന ഇയാൾക്ക് ലഭിക്കുന്ന ഏറെ കൗതുകകരവും സങ്കീര്‍ണ്ണവുമായ ഒരു കേസ് ആണ് ഈ സിനിമ. ഒരു മിസ്റ്ററി ത്രില്ലർ കഥ ഓൾട്ടർനറ്റീവ് ഹിസ്റ്ററി എന്ന ആശയത്തിലൂടെ മികച്ച രീതിയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട് ഈ ചിത്രത്തിലൂടെ.


Also Read: Honey Rose Against Rahul Easwar: 'തന്ത്രികുടുംബത്തിൽ പെട്ട താങ്കൾ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി'; രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്


 


ചിത്രത്തിൽ ആസിഫ് അലിയുടെയും അനശ്വര രാജന്റെയും അഭിനയം ​ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. പുതുമയുള്ള കണ്ടന്റും വളരെ നീറ്റായിട്ടുള്ള അവതരണവും കൊണ്ട് തന്നെയാണ് ചിത്രത്തെ കൂടുതൽ പ്രേക്ഷകർക്ക് തൃപ്തിപ്പെടുത്തിയത്. 


ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്ന് ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറഞ്ഞു.


"രേഖാചിത്രം" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത് 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണെന്നായിരുന്നു സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞത്. ചിത്രത്തിൽ 115 അഭിനേതാക്കളുണ്ടായിരുന്നു. ഇവരിൽ പലരും ആദ്യമായി അഭിനയിക്കുന്നവരാണ്. ആദ്യം ഈ സിനിമയുടെ കഥ പറയുമ്പോൾ ഒരുപാട് ബഡ്‌ജറ്റ്‌ വരുന്ന രീതിയിലാണ് ആലോചിച്ചത്. പക്ഷെ ഒരു പോയിന്റ് എത്തിയപ്പോൾ അങ്ങനെ എടുക്കാൻ കഴിയില്ല എന്നെനിക്ക് തോന്നി. പിന്നീടാണ് മറ്റൊരു രീതിയിൽ ആലോചിച്ചത്. പഴയ കാലഘട്ടം വരുന്ന ഭാഗങ്ങളിൽ കുറച്ചധികം ഇൻവെസ്റ്റ് ചെയ്തതിന് ശേഷം അപ്പുറത്തുള്ള മറ്റ് ഭാഗങ്ങളിൽ അതിനെ ബാലൻസ് ചെയ്യുക എന്നതായിരുന്നു പ്ലാൻ. ആ രീതിയിൽ എങ്ങനെ ഒരു മലയാളം സിനിമ ചെയ്യുന്നതുപോലെ ബഡ്‌ജറ്റ്‌ ഫ്രണ്ട്ലി ആക്കാം എന്ന ആലോചന മുൻപേ ഉണ്ടായി. അങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. പഴയ കാലഘട്ടം കാണിക്കുന്ന സീനുകൾ തന്നെയാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതുമെന്നും ജോഫിൻ ടി ചാക്കോ പറഞ്ഞു. 


മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് രേഖാചിത്രത്തിലെ മറ്റ് താരങ്ങൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.