ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും ലോഞ്ച് ചെയ്തത്. രേഖാചിത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയും അനശ്വര രാജനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ഒരുക്കുന്ന ചിത്രമാണിത്. മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രേഖാചിത്രം. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.



Also Read: Bharathanatyam Movie: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന 'ഭരതനാട്യം' തിയേറ്ററുകളിലേക്ക്; ട്രെയിലറെത്തി


ഛായാഗ്രഹണം: അപ്പു പ്രഭാകർ. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. കലാസംവിധാനം: ഷാജി നടുവിൽ. ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി  കെ. പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്‌സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌. പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി. മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്. അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം. സംഘട്ടനം: ഫാന്റം പ്രദീപ്‌. സ്റ്റിൽസ്: ബിജിത് ധർമ്മടം. ഡിസൈൻ: യെല്ലോടൂത്ത്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.