സരിത എസ് നായരും ശാലുമേനോനും തമ്മിലുളള ബന്ധമെന്ത് ? ചതി മനസിലാക്കാൻ വൈകി
സിനിമയിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കണ്ടത്. നാല്പ്പത്തിയൊന്പത് ദിവസം ജയിലിലായിരുന്നു താരം
നൃത്തത്തിലും സീരിയലുകളിലും സിനിമയിലും മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്. കിടിലന്‍ ഫോട്ടോഷൂട്ടൊക്കെ നടത്തി ആരാധകരുടെ പ്രശംസ നേടിയെടുത്ത് വലിയ തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത്. അഭിനയ ജീവിതത്തിൽ വളർന്നു വരുന്ന കാലത്ത് തന്നെയാണ് ശാലു മേനോൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചത്. അതും സോളാര്‍ തട്ടിപ്പുക്കേസിലാണ് ശാലു മേനോനെ പോലീസ് അറസ്റ്റ് ചെയ്തത്.
സരിതയെ എങ്ങനെ അറിയാം എന്ന എന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ. എനിക്ക് അറിയില്ലായിരുന്നു സരിത എന്ന വ്യക്തിയെ,സരിത എന്ന വ്യക്തി എന്റെ വീട്ടിൽ വന്നിരുന്നു. പക്ഷേ സരിതയായിട്ടല്ലായിരുന്നു. ലക്ഷ്മി എന്ന പേരിൽ സ്റ്റുഡന്റ് ആയിട്ടാണ് വന്നത്. ഫോം ഫിൽ ചെയ്ത് എനിക്ക് ദക്ഷിണ തന്ന് ഡാൻസ് പഠിക്കാനായി ചേർന്നു. അതിനു ശേഷം ഒരു ദിവസം മാത്രം ഡാൻസ് ക്ലാസിൽ വന്നു പോയി. പിന്നീട് കേസ് സമയത്താണ് ഈ ഒരു വ്യക്തിയാണ് സരിതാ നായർ എന്നും ഡാൻസ് പഠിക്കാൻ വന്നത് ഇതിനായിരുന്നു എന്നും ശാലു മേനോൻ പറഞ്ഞു. പിന്നീട് കോടതിയിൽ കാണുന്നു ജയിലിൽ അടുത്തടുത്ത റൂമുകളിലായിരുന്നു. അല്ലാതെ യാതൊരു വിവരവും സരിതയെ കുറിച്ച് അറിയില്ലായിരുന്നു എന്നും ശാലു മേനോൻ പറഞ്ഞു.
ജയിലില്‍ കിടന്ന നാളുകളെ കുറിച്ചുളള അനുഭവം എങ്ങനെ എന്നുളള എന്റെ ചോദ്യത്തിന് ശാലു മേനോൻ പറഞ്ഞിതിങ്ങനെ
സിനിമയിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കണ്ടത്. അത് ഭയങ്കരമായിട്ടുള്ള ഒരു അനുഭവമാണ് പറഞ്ഞാൽ മനസ്സിലാകില്ല ആ ദിവസങ്ങളെക്കുറിച്ച്. നാല്പ്പത്തിയൊന്പത് ദിവസം ജയിലിലായിരുന്നു. എന്റെ വീട്ടില്‍ ഞാനും അമ്മയും അമ്മൂമയും അടക്കം മൂന്ന് സ്ത്രീകള്‍ മാത്രേയുള്ളു. അറസ്റ്റ് നടക്കും എന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ എന്ന രീതിയിലായിരുന്നു അവസ്ഥ. പക്ഷേ എല്ലാം വളരെ പെട്ടന്നായിരുന്നു പിന്നെ അറസ്റ്റ് ചെയ്യുന്നു, ജയിലില്‍ പോവുന്നു തുടങ്ങി എല്ലാം പെട്ടെന്നാണ് നടന്നത്. ജയിലില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ജയില്‍വാസികളൊക്കെ എന്നെ നോക്കുന്നു. ആ സമയത്ത് സീരിയലില്‍ സജീവമായി നില്‍ക്കുന്നത് കൊണ്ട് എല്ലാവര്ക്കും അറിയാം. എന്നെ സംബന്ധിച്ചിടത്തോളം അമ്മയെ പിരിഞ്ഞ് നിന്നിട്ടില്ല. ഗള്‍ഫിലോ അമേരിക്കയിലോ എവിടെ പ്രോഗ്രാമിന് പോകുമ്പേഴും അമ്മയും കൂടെയുണ്ടാവും. അവരില്ലാതെ ഞാനെവിടെയും പോവാറില്ല.
ജയിലിലെ ആളുകളൊക്കെ പല സ്വഭാവക്കാരാണ്. സ്നേഹത്തോടെ പെരുമാറിയവരുണ്ട്. എന്റെ അടുത്ത് കൂടുതല്‍ പേരും സ്നേഹത്തിലാണ് സംസാരിച്ചത്. ഓരോരുത്തരും അവരുടെ വിഷമങ്ങളൊക്കെ പങ്കുവെച്ചു. ഇതിന്റെയൊന്നും സത്യാവസ്ഥ നമുക്കും അറിയില്ല. സ്വന്തം മകന് അമ്മയെ മോഷണക്കുറ്റം ആരോപിച്ച് ജയിലാക്കിയ കഥ വരെ കേട്ടു. ആദ്യത്തെ ഒരാഴ്ച വലിയ ബുദ്ധിമുട്ടായിരുന്നു. അവിടെ കിടക്കാനും മറ്റുമൊക്കെ പ്രശ്നമായി. സെലിബ്രിറ്റിയാണെന്നുള്ള പരിഗണന തന്നു. വലിയ സംഭവമായിട്ടല്ല, ടോയ്ലെറ്റ് ഉപയോഗിക്കാനൊക്കെ അകത്ത് തന്നെ സൗകര്യം ഒരുക്കി തന്നു കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ പായയില്‍ തന്നെയാണ് എന്നും താരം പറഞ്ഞു. സൂപ്രണ്ടിന്റെ റൂമിന്റെ അടുത്ത് തന്നെയുളല റൂമിലായിരുന്നു ഞാന്‍ കിടന്നത്.
വിഷമം ആയിരുന്നു മുന്നോട്ടുളള ജീവിതം എങ്ങനെ എന്നതായിരുന്നു ചിന്ത. ഡാൻസ് ,അഭിനയം എല്ലാം പാതിവഴിയിൽ ആകുമോ എന്നും ചിന്തിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ബോള്ഡാവണമെന്ന് തീരുമാനിച്ചു. പുറത്തിറങ്ങി കഴിയുന്ന കാര്യങ്ങളെ പറ്റിയാണ് ഞാന്‍ ചിന്തിച്ചത്. പിന്നെ പിന്നെ ബോള്‍ഡായി മുന്നോട്ട് പോവാമെന്ന് കരുതി. അമ്മയും അമ്മൂമ്മയും അമ്മയുടെ സഹോദരനുമാണ് ഈ സമയത്ത് കൂടെ നിന്നത്. അതല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷം പലരും വന്നു. ആത്മാര്‍ഥമായി കൂടെ നിന്നത് ആരൊക്കെയാണെന്ന് ഈ സാഹചര്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയതെന്ന് താരം പറഞ്ഞു.
പിന്നീട് പുറത്ത് വന്നതിനുശേഷം സീരിയൽ അഭിനയിച്ചു, ഒരുപാട് ഡാൻസ് ഷോ ചെയ്തു. ഒരു യൂട്യൂബ് ചാനലും തുടങ്ങി. ഡാൻസ് സ്കൂളുകൾ തുടങ്ങി. ഇപ്പോള്‍ സജീവമായി അഭിനയത്തില്‍ തുടരുകയാണ്. മിസിസ് ഹിറ്റ്ലര്‍ എന്ന ടെലിവിഷന്‍ സീരിയലില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം അവതരിപ്പിക്കുകയാണ് ശാലു മേനോന്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.