‘മുംബൈ പോലീസ്` ഹിന്ദി റീമേക്ക് ഡിഷൂം ജൂലായില്‍ തിയറ്ററിലെത്തും : ട്രെയിലര്‍ പുറത്തിറങ്ങി
റോഷന്‍ ആണ്ട്രൂസിന്‍റെ സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനായി 2013-ല്‍ പുറത്തിറങ്ങിയ ‘മുംബൈ പോലീസ്’ ഹിന്ദി റീമേക്ക് പുറത്തിറങ്ങുന്നു .’ഡിഷൂം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ധവാനാണ്.ചിത്രത്തില്‍ വരുണ്‍ ധവാന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.നായകനായ വരുണ്‍ ധവാന്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ട്വിറ്റെര്‍ പേജിലൂടെ പുറത്തുവിട്ടത്.ട്രെയിലര്‍ ഇന്ന്‍ വൈകുന്നേരം നാല് മണിക്ക് പുറത്തിറങ്ങി.
കബീര്‍ ,ജുനൈദ് എന്ന് പേരുള്ള പോലീസ് ഉദ്യോഗസ്ഥരെയായിരിക്കും ഇരുവരും അവതരിപ്പിക്കുക. മുംബൈ പോലീസില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സ്വവര്‍ഗ്ഗപ്രേമിയായ പോലീസ് ഓഫീസറുടെ കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുക ജോണ്‍ എബ്രഹാം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സക്കെബ് സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടി യു.എ .ഇ ,സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആക്ഷന്‍ ടീമുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന്‍ സംവിധായകന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നാദിയാദ്വാല ഫിലിംസ് നിര്‍മ്മിക്കുന്ന ‘ഡിഷൂം’ ജൂലൈ 29-ന് തീയറ്ററുകളില്‍ എത്തുന്നു.