Shyam Benegal Passes Away: 12ാം വയസിൽ പിതാവിന്റെ ക്യാമറയിലൂടെ ആദ്യ സൃഷ്ടി; സമാന്തര സിനിമകളുടെ വക്താവ്, ശ്യാം ബെനഗൽ വിട പറയുമ്പോൾ...
2005ൽ ആണ് ശ്യാം ബെനഗലിന് ദാദാ സാഹബ് ഫാൽക്കെ പുരസ്‍കാരം ലഭിച്ചത്. ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ ലഭിച്ചിട്ടുണ്ട്.
മുംബൈ: വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ (ഡിസംബർ 23) വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. ദീർഘനാളായി വൃക്കരോഗബാധിതനായിരുന്നു. ഈ മാസം 14 നാണ് ബെനഗൽ 90ാം പിറന്നാൾ ആഘോഷിച്ചത്. 2005ൽ ദാദാ സാഹബ് ഫാൽക്കെ പുരസ്‍കാരം നൽകി രാജ്യം ആദരിച്ച ശ്യാം ബെനഗലിന് ഹിന്ദിയിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ദേശീയതലത്തില്‍ ഏഴ് തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ പത്‍മശ്രീ, പത്മഭൂഷണ്‍ പുരസ്‍കാരങ്ങള്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
തിരക്കഥ, മികച്ച രണ്ടാമത്ത ചിത്രം എന്നീ വിഭാഗങ്ങളിലും ശ്യാം ബെനഗലിന് ദേശീയ പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. നിഷാന്ദ്, അങ്കൂര്‍, ഭൂമിക, ജനൂൻ, ആരോഹണ്‍, സുബൈദ, ബാരി- ബരി, സര്‍ദാരി ബീഗം, ദ ഫോര്‍ഗോട്ടൻ ഹീറോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. 2006 മുതൽ 2012 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.
1934 ഡിസംബർ 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കർണാടക സ്വദേശിയും പ്രശസ്ത ഫോട്ടോഗ്രഫറായിരുന്ന ശ്രീധർ ബി ബെനഗലിൽ ആണ് പിതാവ്. പിതാവിന്റെ ക്യാമറ ഉപയോഗിച്ച് 12ാം വയസ്സിൽ ശ്യാം ബെനഗൽ തന്നെ ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തി. ഉസ്മാനിയ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ൽ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.
അങ്കുർ ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1973 ലാണ് ഈ ചിത്രമെടുക്കുന്നത്. ബെനഗൽ പിന്നീട് അക്കാലത്തെ ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി കണക്കാക്കപ്പെട്ടു. 1966 മുതൽ 1973 വരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ജോലി നോക്കി. രണ്ടു തവണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി പ്രവർത്തിച്ചു. നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാൻ, ബർലിൻ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിലും ബെനഗലിന്റെ ചിത്രങ്ങൾ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, രജിത് കപൂർ തുടങ്ങി ഒട്ടേറെ താരങ്ങൾ ബെനഗൽ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.