തൃശൂർ: പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. 350 ഓളം  നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ജനപ്രിയനായത്.  മണി പാടിയ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്, മിനുങ്ങും മിന്നാമിനുങ്ങേ തുടങ്ങിയ ഗാനങ്ങളൊക്കെ അറുമുഖൻ വെങ്കിടങ്ങിന്റെ രചനയായിരുന്നു.  കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഇന്ത്യൻ ശതകോടീശ്വരനും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചു


ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ എസ് അറുമുഖൻ ചലച്ചിത്ര ഗാനരചയിതാവായും ശ്രദ്ധ നേടിയിട്ടുണ്ട്. മീനാക്ഷീ കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ എലവത്തൂര്‍ കായലിന്‍റെ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമാണ്. ചന്ദ്രോത്സവം, ഉടയോന്‍, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 


Also Read: Mangal Ketu Yuti: ഈ രാശിക്കാരുടെ സമയം ഇന്നു മുതൽ തിളങ്ങും, വരുന്ന 27 ദിവസത്തേക്ക് പിടിച്ചാൽ കിട്ടില്ല!


കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.  അദ്ദേഹത്തിൻറെ ആദ്യ ആൽബം കല്ലേം മാലേം പിന്നെ ലോലാക്കും ആണ്. ഈ ആല്‍ബത്തിലൂടെയാണ് അറുമുഖന്‍ വെങ്കിടങ്ങ് കലാഭവന്‍ മണിയുടെ ശ്രദ്ധയിലേക്കെത്തുന്നത്. പിന്നീട് വന്നത് ആസ്വാദകര്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഗാനങ്ങളായിരുന്നു. 


Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ഹനുമാന്റെ അനുഗ്രഹം ഇവരിൽ എപ്പോഴും വർഷിക്കും!


നടുവത്ത് ശങ്കരൻ-കാളി ദമ്പതികളുടെ മകനായി തൃശൂർ വെങ്കിടങ്കിൽ ആയിരുന്നു അറുമുഖന്റെ ജനനം. നാട്ടുകാരനായ സലിം സത്താർ അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കിയിരുന്നു. ഇതിന് ശേഷമാണ് മണി അറുമുഖനെ കാണുകയും കാസറ്റിറക്കാൻ തീരുമാനിക്കുകയുമുണ്ടായത്.  സംസ്കാരം വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ