ചെന്നൈ: സിനിമാ നാടക നടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാ പ്രവർത്തകനുമായ വി. പരമേശ്വരൻ നായർ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കുറച്ചുനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Actor G Marimuthu Passed Away: നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു


തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിലെ സ്ഥിരതാമസക്കാരനാണ്. തുടക്കത്തിൽ ഏതാനും വർഷം പട്ടാളത്തിൽ ജോലിചെയ്ത അദ്ദേഹം പിന്നീട് 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐഡിപിഎലിലെ ജിവനക്കാരനായി പ്രവർത്തിച്ചിരുന്നു.വിരമിച്ചശേഷം പുരോഗമനാശയങ്ങളുമായി ട്രേഡ് യൂണിയൻ പ്രവർത്തനം, നാടക പ്രവർത്തനം, മലയാളി സംഘടനാ പ്രവർത്തനം, രാഷ്ട്രീയപ്രവർത്തനം എന്നിവയിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. മദിരാശി കേരള സമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിക്കുകയും ഉപദേശകനാവുകയും ചെയ്തു.


Also Read: Shani Margi: ശനി നേർരേഖയിലേക്ക്.. ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം എന്നിവയിലും അദ്ദേഹം അഭിനയിരുന്നു.  സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്. ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


Also Read: ഇവരാണ് ഹനുമാന്റെ പ്രിയ രാശിക്കാർ, നിങ്ങളുമുണ്ടോ?


സംഘമിത്ര എന്ന നാടകസംഘം ആരംഭിച്ചപ്പോൾ മുതൽ  മുൻനിരയിലുണ്ടായിരുന്നു പരമേശ്വരൻ നായർ. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തെ തേടി കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ഗുരുപൂജ പുരസ്‌കാരം എത്തിയിരുന്നു.  ‘നഷ്ടവർണങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധൻ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിടിഎംഎ, ഫെയ്മ തുടങ്ങിയ സംഘടനകളുടെ തുടക്കക്കാരിൽ ഒരാളായ പരമേശ്വരൻ നായർ അവസാനംവരെ അതിന്റെ നേതൃത്വ പ്രവർത്തകനായി തുടർന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.