ബലാത്സംഗ-വധ ഭീഷണി; സഹായമഭ്യര്‍ത്ഥിച്ച് റിയാ ചക്രബര്‍ത്തി
ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് നേരെ ബലാത്സംഗ-വധ ഭീഷണി ഉയരുന്നതായി ബോളിവുഡ് താരം റിയാ ചക്രബര്‍ത്തി.
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് നേരെ ബലാത്സംഗ-വധ ഭീഷണി ഉയരുന്നതായി ബോളിവുഡ് താരം റിയാ ചക്രബര്‍ത്തി.
ഭീഷണിയുയര്ന്നത്തോടെ മുംബൈ പോലീസ് (Mumbai Police) സൈബര്‍ ക്രൈമിന്റെ സാഹയം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ പങ്കുവച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
സുഷാന്തിന്റെ ഓര്‍മ്മയില്‍ മനം നൊന്ത് റിയ ചക്രബര്‍ത്തി!!
ബലാത്സംഗ-വധ ഭീഷണിയ്ക്ക് പുറമേ ആത്മഹത്യ പ്രേരണയും സന്ദേശത്തിലുണ്ട്. ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം കൊന്നുകളയുമെന്നുമാണ് ഭീഷണി. 'എന്നെ gold digger (പണക്കാരില്‍നിന്നും പണവും പാരിതോഷികങ്ങളും കൈപ്പാറ്റാന്‍ ഇറങ്ങിയ സ്ത്രീ) എന്ന് വിളിച്ചു... ഞാന്‍ മിണ്ടിയില്ല. എന്നെ കൊലപാതകി എന്ന് വിളിച്ചു, ഞാന്‍ മറുപടി നല്‍കിയില്ല. നാണമില്ലാത്തവള്‍ എന്ന് വിളിച്ചപ്പോഴും നിശബ്ദയായി നിന്നു.' -താരം കുറിച്ചു.
എന്നാല്‍ എങ്ങനെയാണ് തന്റെ നിശബ്ദത ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കിയതെന്നും താരം ചോദിക്കുന്നു. 'ആത്മഹത്യ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും നിങ്ങള്‍ ഭീഷണിപ്പെടുത്തി. നിങ്ങൾ പറഞ്ഞതിന്റെ ഗൗരവം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?' -താരം ചോദിക്കുന്നു.
അവസാനമായി അവന് സംസാരിച്ചത് വിവാഹത്തെ കുറിച്ച് -സുഷാന്തിന്റെ അച്ഛന് പറയുന്നു
@cyber_crime_helpline, @cybercrimeindia എന്നിവരെ ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്. ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് താരത്തിന്റെ ആവശ്യം. ബോളിവുഡ് താര൦ സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ മരണശേഷം കാമുകിയെന്നു പറയപ്പെട്ടിരുന്ന റിയാ ചക്രബര്‍ത്തി(Rhea Chakraborty)യ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ജൂണ്‍ 14നാണ് സുഷാന്ത് സിംഗ് രാജ്പുത്തിനെ ആത്മഹത്യ (Sushant Singh Rajput Suicide) ചെയ്ത നിലയില്‍ കണ്ടെത്തിയത്. സമ്മര്‍ദ്ദത്തിനും വിഷാദരോഗത്തിനും അടിമയായിരുന്ന സുഷാന്തിന്റെ ആത്മഹത്യ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിന്റെ ഭാഗമായി രണ്ടു തവണ റിയയെ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു.