തെന്നിന്ത്യൻ മാദകറാണിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രമായ 'ഷക്കീല' ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.  ഇന്ദ്രജിത്ത് ലങ്കേഷ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  ചിത്രം നിർമ്മിക്കുന്നത് സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ്. ബോളിവുഡ് താരമായ റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING


Also read: സൈബർ ആക്രമണത്തെ എങ്ങനെ നേരിടുന്നുവെന്ന് തുറന്നു പറഞ്ഞ് Sunny Leone


ഒരുസമയം തെന്നിന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ഷക്കീല (Actress Shakeela) തന്റെ 16 മത്തെ വയസിലാണ് സിനിമയിലെത്തുന്നത്.  തുടർന്ന് 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ താരം തകർത്തഭിനയിക്കുകയായിരുന്നു.  ചിത്രം ഈ വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനിച്ചതായിരുന്നതാണെങ്കിലും കൊറോണ മഹാമാരി (Corona Pandemic) കാരണം നീളുകയായിരുന്നു. 



Also read: ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിംഗ് പൂളിൽ ചെയ്തതെന്ത്?? കിടു ക്യാപ്ഷനുമായി താരം


ഇപ്പോഴിതാ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ (Trailer) പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ റിച്ചയ്ക്ക് പുറമെ  പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.  ട്രെയിലർ കാണാം...