ര്‍. മാധവന്‍ പ്രധാനവേഷത്തില്‍ എത്തിയ ഇരുധി സുട്രിലൂടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ താരമായി മാറിയ നടിയാണ് ഋതിക സിംഗ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഭു സെല്‍വരാജ് എന്ന ബോക്‌സിംഗ് പരിശീലകന്‍റെയും ബോക്‌സിംഗ് താരമാകാന്‍ ആഗ്രഹിക്കുന്ന എഴില്‍ മതി എന്ന പെണ്‍കുട്ടിയുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു ഇരുധി സുട്ര്. 


കിക്ക് ബോക്‌സിംഗ് പരിശീലനം നേടിയിട്ടുള്ള ഋതികയെ സംവിധായിക സുധ കൊങ്കര ചിത്രത്തിലേക്ക് പരിഗണിക്കുകയായിരുന്നു. 


2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ഋതിക നേടിയത്. ടാര്‍സന്‍ കി ബേട്ടി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഋതിക സിനിമയില്‍ എത്തിയത്.


ഇപ്പോഴിതാ, ഋതിക സിംഗിന്‍റെ പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.