ഏറെ നാളുകളായി ബിഗ് ബോസിൽ സംസാരവിഷയമായി മാറിയ 2 മത്സരാർത്ഥികളാണ് ദിൽഷയും ഡോ. റോബിനും. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾക്കിടയിലുമുണ്ട്. ഇതുവരെ ബിഗ് ബോസ് വീട്ടിൽ ബ്ലെസ്ലിയും ഡോ. റോബിനും ദിൽഷയെ പ്രൊപ്പോസ് ചെയ്‌തിരുന്നു. എന്നാൽ ദിൽഷാ ബ്ലെസ്ലിയോട് എന്നെയൊരു ചേച്ചിയായി കാണണമെന്നും ഡോ. റോബിനോട് തന്നെയൊരു ഫ്രണ്ടായി മാത്രമേ കാണാവൂ എന്നും പറഞ്ഞിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


കഴിഞ്ഞ ആഴ്ച മോഹൻലാൽ എത്തിയിരുന്നപ്പോൾ ദിൽഷയോട് ഒരു ഹൈപോതെറ്റിക്കൽ ടാസ്‌ക് കൊടുത്തിരുന്നു. "നോമിനേഷനിൽ ബ്ലെസ്ലിയും റോബിനും ഉണ്ടെന്ന് കരുതുക. ദിൽഷയാണ് ക്യാപ്റ്റൻ. ക്യാപ്റ്റൻസി ഉപയോഗിച്ച് ഇതിൽ ഒരാളെ രക്ഷപ്പെടുത്താൻ സാധിക്കുമെങ്കിൽ ആരെ രക്ഷിക്കും" ഇതായിരുന്നു ദിൽഷയോട് മോഹൻലാൽ ചോദിച്ചിരുന്നത്. ഇത് കേട്ടതോടെ ദിൽഷ താൻ റോബിനെ സേവ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. 


ഇതെല്ലാം മനസ്സിൽ ആലോചിച്ചാണ് റോബിൻ കഴിഞ്ഞ ദിവസം ദിൽഷയോട് സംസാരിച്ചത്. "പുറത്ത് ഇതൊരു ലവ് ട്രയാങ്കിൾ എന്ന രീതിയിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ലാലേട്ടൻ കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ മനസ്സിലായി. എനിക്ക് ഇങ്ങനെയൊരു കുട്ടിക്കളിക്ക് തീരെ താൽപര്യമില്ല. എനിക്ക് 33 വയസ്സാകാൻ പോവുന്നു. ഞാൻ വളരെ മച്യൂറായിട്ടാണ് കാര്യങ്ങളെ കാണുന്നത്. നി ബ്ലെസ്ലിക്കും ഹോപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനെയൊരു കുട്ടിക്കളിക്ക് എനിക്ക് താൽപര്യമില്ല". ഇതായിരുന്നു ഡോക്ടർ പറഞ്ഞത്. 



ഇത് കേട്ടതോടെ ദിൽഷ പൊട്ടിക്കരയുകയായിരുന്നു. ഞാൻ ബ്ലേസ്ലിക്ക് ഒരു ഹോപ്പും കൊടുത്തിട്ടില്ലെന്നും അവനോട് കൃത്യമായി ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചിട്ടും അവന്റെ തലയിൽ കയറുന്നില്ലെന്നും ദിൽഷ അപർണയോട് പറയുകയായിരുന്നു. എന്തായാലും ഇങ്ങനെ ഒരു സംഭവം ബിഗ് ബോസിൽ ദിൽഷയെയും റോബിനെയും ഇഷ്ടപ്പെടുന്നവർക്ക് ഒരു ചെറിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.