നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്റ്റ്’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. നടൻ മാധവനാണ് ​ഗാനത്തിന്റെ ടീസർ പുറത്തിറക്കിയത്. ചിത്രത്തിൽ നമ്പി നാരായണന്റെ കഥാപാത്രം അവതരിപ്പിക്കുന്നതും  ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നതും മാധവനാണ്. സുപ്രഭാതത്തിന്റെ പുതിയ വേര്‍ഷന്‍ ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ വീഡിയോയുടെ ടീസര്‍ മാധവന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പങ്കുവച്ചിട്ടുണ്ട്. ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലെ ‘ശ്രീ വെങ്കിടേശ്വര സുപ്രഭാതം’ ദിവാകര്‍ സുബ്രഹ്‌മണ്യമാണ് പുനരവതരിപ്പിച്ചത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സുപ്രഭാതം ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


'റോക്കട്രി ദ നമ്പി ഇഫക്ടിന്റെ' ട്രെയിലർ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നസ്ഡാക്കിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ. മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിലായിരുന്നു ട്രെയിലർ പ്രദർശിപ്പിച്ചത്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ റോക്കട്രി: ദി നമ്പി ഇഫക്ട്  കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതം തന്നെ പോരാട്ടമാക്കിയ, തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്വം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ അതിൽ മലയാളിയായ നിർമ്മാതാവ് ഡോ. വർഗീസ് മൂലനും പങ്കുണ്ട്. വ്യവസായിയായ വർഗീസ് മൂലന്റെ 'വർഗീസ് മൂലൻ പിക്ചേഴ്സ്' ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. 


ALSO READ: നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഈ സിനിമ, രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും കൂടിയാണ്; ആര്‍. മാധവന്‍


ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്ന റോക്കട്രിയിൽ സിമ്രാനാണ് നായിക. നമ്പി നാരായണന്റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആർ. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.