ചെന്നൈ : റോക്കെട്രി ദി നമ്പി എഫെക്ട് എന്ന സിനിമയിൽ നമ്പി നാരയണനായിട്ടുള്ള നടൻ മാധവന്റെ വേഷപകർച്ച കണ്ട് ആശ്ചര്യപ്പെട്ട് തമിഴ് സൂപ്പർ താരം സൂര്യ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന സൂര്യ സിനിമയുടെ ഷൂട്ടിങ്  ലൊക്കേഷനിൽ എത്തിയപ്പോൾ എടുത്ത വീഡിയോയിലാണ് മാധവന്റെ ലുക്ക് കണ്ട് തമിഴ് സൂപ്പർ താരം ആശ്ചര്യപ്പെട്ട് നിൽക്കുന്നത് കാണാം സാധിക്കും. മാധവൻ പങ്കുവച്ച് വീഡിയോയിൽ ഇരുവർക്കൊപ്പം നമ്പി നാരയണനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ സഹോദരൻ സൂര്യയ്ക്ക് മാത്രമാണ് ഇതുപോലെ എന്നെ സന്തോഷവാൻ ആക്കുവാൻ സാധിക്കുന്നത്. എന്റെ സഹോദരന്റെയും അവന്റെ അച്ഛന്റെ ഏറ്റവും വലിയ ആരാധകനാണ് നമ്പി സാർ" എന്ന് കുറിപ്പ് രേഖപ്പെടുത്തിയാണ് മാധവൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 


ALSO READ : 'Rocketry The Nambi Effect': ‘റോക്കട്രി ദി നമ്പി എഫക്റ്റ്’; നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫക്റ്റിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by R. Madhavan (@actormaddy)


ജൂലൈ 1ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ സൂര്യയ്ക്ക് പുറമെ ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചിരുന്നു. 


നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമ മാധവൻ തന്നെ സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രാനാണ് നായിക. നമ്പി നാരായണന്റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.