തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന രോമാഞ്ചം സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയിലേക്ക്. ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം 17 ദിവസം കൊണ്ട് 40.2 കോടിയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ ബോക്സ് ഓഫീസിൽ 26.05 കോടിയുടെ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വിടുന്ന ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യക്ക് പുറത്താണ് ഹൊറർ കോമഡി ചിത്രത്തിന് വലിയ സ്വീകാര്യത. ഇതിനോടകം തന്നെ 11.58 കോടി ഒവർസീസ് മാർക്കറ്റിൽ നിന്നും രോമാഞ്ച് സ്വന്തമാക്കി. കേരളത്തിന് പുറത്ത് നിന്നും 2.55 കോടിയുടെ കളക്ഷനാണ് രോമാഞ്ചത്തിനുള്ളത്. അങ്ങനെ ആകെ ആഗോളതലത്തിൽ രമോഞ്ചത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 40 കോടി പിന്നിട്ടിരിക്കുകയാണ്. അടുത്ത വാരാന്ത്യം ചിത്രത്തിന്റെ ആകെ കളക്ഷൻ 50 കോടി പിന്നിടുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.


ALSO READ : Pakalum Pathiravum Movie : വീണ്ടും ത്രില്ലടിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ; അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ



സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണിത്. സൗബിൻ സാഹിറിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.