Romancham Movie Box Office Collection: ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച് ഫെബ്രുവരി 3 ന് തീയ്യേറ്ററുകളിൽ എത്തിയ രോമാഞ്ചത്തിന് വമ്പൻ കളക്ഷൻ. ഹൊറർ കോമഡി വിഭാഗത്തിലെത്തിയ ചിത്രത്തിന് ഏറ്റവും മികച്ച കളക്ഷനാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതം സംബന്ധിച്ച് ട്വിറ്റർ ബോക്സോഫീസ് പേജുകളിൽ കളക്ഷൻ പുറത്തു വിട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കിൽ സെൻസേഷണൽ ബ്ലോക്ബസ്റ്റർ എന്നാണ് പങ്ക് വെച്ചിരിക്കുന്ന ക്യാപ്ഷൻ. കേരളത്തിൽ നിന്നും ഇതുവകെ ചിത്രം 17-കോടി നേടിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. വേൾഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 25 കോടിയാണ് ബോക്സോഫീസിൽ ഇതുവരെ. 11 ദിവസത്തെ റിപ്പോർട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.


 




സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണിത്. സൗബിൻ സാഹിറിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.