സൗബിൻ സാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. അടുത്ത ആഴ്ചയോടെ ചിത്രത്തിൻറെ ഒടിടിയിലെ സംപ്രേഷണം ആരംഭിക്കുമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 3ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് രോമാഞ്ചം. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയാണ്. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൗബിനെ കൂടാതെ അർജുൻ അശോകനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ​ഗപ്പി സിനിമാസിന്റെയും ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. 


ALSO READ : Pranaya Vilasam OTT : പ്രണയ വിലാസം സിനിമയുടെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിന്? റിലീസ് എപ്പോൾ?


ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചെമ്പൻ വിനോദ് ചിത്രത്തിൽ കമിയോ വേഷത്തിലും എത്തുന്നുണ്ട്. 


തിയറ്ററുകളിൽ 30 ദിവസം പ്രദർശനം പിന്നിട്ട ചിത്രം ഇതിനോടകം 50 കളക്ഷൻ പിന്നിട്ടു. കേരള ബോക്സ് ഓഫീസിൽ തന്നെ 30 കോടിയിൽ അധികം സിനിമ നേടി. കേരളത്തിന് പുറത്ത് നിന്ന് 3 മൂന്ന് കോടിയും ഒവർസീസ് മാർക്കറ്റിൽ നിന്നും 16.55 കോടിയും രോമാഞ്ചം സ്വന്തമാക്കി. രണ്ട് കോടിയിൽ താഴെ ബജറ്റിലാണ് രോമാഞ്ചം നിർമിച്ചിരിക്കുന്നത്.


സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.