അപ്രതീക്ഷിതമായാണ് ഒമൈക്രോൺ ഭീതിയിൽ  ആർ ആർ ആർ ൻറെ റിലീസ് മാറ്റിയത്. ചിത്രത്തിന്റെ വലിയ ബജറ്റ് കണക്കിലെടുത്താൽ അത് തിരികെ ലഭിക്കാൻ തീയേറ്ററിൽ വലിയ പ്രേക്ഷകർ ആവശ്യമാണ്. രോഗ ഭീതിയിൽ ഇത് സാധ്യമല്ല. ഇതാണ് ചിത്രത്തിൻറെ റിലീസ് മാറ്റാൻ കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസ് സംബന്ധിച്ച് ഡിവിവി എന്റർടൈൻമെന്റ് കഴിഞ്ഞ ദിവസം അവരുടെ സോഷ്യൽ മീഡിയ പേജിൽ  ഔദ്യോഗികമായി അറിയിച്ചിരുന്നു. ഞങ്ങളുടെ സിനിമ മാറ്റിവയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. നിരുപാധികമായ സ്നേഹത്തിന് എല്ലാ ആരാധകർക്കും പ്രേക്ഷകർക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി-അവർ ഫേസ്ബുക്കിൽ കുറിച്ചു.


ALSO READ: RRR Movie | രാജമൗലിയുടെ പുതുവര്‍ഷ സമ്മാനം; RRRലെ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍


അതേസമയം അഡ്വാൻസ് ബുക്കിംഗ് തുകയായി തീയേറ്റർ ഉടമകൾക്ക് കുറഞ്ഞത് 10 കോടി രൂപ തിരികെ നൽകേണ്ടിവരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ  റിപ്പോർട്ട് ചെയ്യുന്നു. റിലീസ് കാലതാമസം സിനിമകളോടുള്ള പൊതുജനങ്ങളുടെ താൽപ്പര്യത്തെ ഇല്ലാതാക്കുന്നുവെന്നാണ് വിഷയത്തോട് പ്രതികരിച്ച രാജസ്ഥാൻ ആസ്ഥാനമായുള്ള തീയേറ്റർ ഉടമ രാജ് ബൻസാൽ പറയുന്നത്. ഇക്കാര്യം നേരത്തെ തീരുമാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു


റിപ്പോർട്ടുകൾ പ്രകാരം യുഎസിൽ ആർആർആറിന് വൻ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചതായി റിപ്പോർട്ടുണ്ട്.  ഏകദേശം 8-10 കോടി രൂപ ബുക്കിംഗ് തുക തിരികെ നൽകേണ്ടി വരും. ഇത് പ്രദർശന മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.