RRR Release : കോവിഡ് വ്യാപനം കുറഞ്ഞാല്‍ ആര്‍ആര്‍ആര്‍ മാര്‍ച്ചില്‍ എത്തും; അല്ലെങ്കിൽ റിലീസ് ഏപ്രിലിൽ
ചിത്രം ജനുവരി 7 ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധയും, കോവിഡ് രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിലായിരുന്നു റിലീസ് മാറ്റി വെക്കാൻ തീരുമാനിച്ചത്.
Hyderabad : എസ്. എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ആർആർആറിന്റെ (RRR) റിലീസ് കോവിഡ് (Covid 19) രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെച്ചിരുന്നു. കോവിഡ് രോഗവ്യാപനം കുറഞ്ഞാൽ ചിത്രത്തിൻറെ റിലീസ് 2022 മാർച്ച് 18 ന് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അല്ലെങ്കിൽ റിലീസ് 2022 ഏപ്രിൽ 28 ന് റിലീസ് ചെയ്യുമെന്നും അറിയിച്ചു.
ചിത്രം ജനുവരി 7 ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധയും, കോവിഡ് രോഗവ്യാപനവും വർധിക്കുന്ന സാഹചര്യത്തിലായിരുന്നു റിലീസ് മാറ്റി വെക്കാൻ തീരുമാനിച്ചത്.. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് നിരവധി തവണ മാറ്റിവെച്ചിരുന്നു.
ALSO READ: RRR Movie | രാജമൗലിയുടെ പുതുവര്‍ഷ സമ്മാനം; RRRലെ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്.
അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്.
ALSO READ: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു
ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...