പൃഥ്വിരാജും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തി ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ ചിത്രം എന്ന് നിന്റെ മൊയ്ദീന്റെ സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ശശിയും ശകുന്തളയും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2015 ഇറങ്ങിയ തന്റെ ആദ്യ ചിത്രത്തിന് ശേഷം ആർ എസ് വിമൽ രചന നിർവഹിക്കുന്ന സിനിമയാണ് ശശിയും ശകുന്തളയും. ബിച്ചൽ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സുരേഷ് ഗോപിയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആമി ഫിലിംസിന്റെ ബാനറിൽ ആർ എസ് വിമലും സലാം തനിക്കാട്ടും നേഹ സലാമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷഹീൻ സിദ്ദിഖ്, സിദ്ദിഖ്, ആർ എസ് വിമൽ, അശ്വിൻ കുമാർ, ബിനോയ്, ബാലാജി, ബിച്ചൽ, നേഹ സലാം, രസ്ന പവിത്രൻ, സിന്ധു വർമ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തും


ALSO READ : Romancham Movie : രോമാഞ്ചം തിയറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറ പ്രവർത്തകർ



വിഷ്ണു ആണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനയൻ എംജെയാണ് എഡിറ്റർ. കെപിയും പ്രകാശ് അലക്സും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കെപിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ബസന്ത് പെരിങ്ങോടാണ് കല സംവിധായകൻ. 


എന്ന് നിന്റെ മൊയ്ദീന് ശേഷം ആർ എസ് വിമൽ പൃഥ്വിരാജിന് വെച്ച് കർണ്ണൻ സിനിമ പ്രഖ്യാപിച്ചിരുന്നു. 300 കോടി ബജറ്റിൽ ചിത്രം ഒരുക്കുമെന്നായിരുന്നു സംവിധായകൻ അന്ന് പ്രഖ്യാപിച്ചത്. പിന്നീട് ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറുകയും പകരം തമിഴ് താരം ചിയാൻ വിക്രത്തെ വെച്ചുകൊണ്ട് കർണ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കർണ്ണനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഉണ്ടായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.