കേരള സൃഷ്ടിക്ക് കാരണഭൂതനായ മഹാവിഷ്ണുവിൻ്റെ അവതാരമേത്? അതിനുത്തരം ഉടൻ തന്നെ വന്നു -: പിണറായി സഖാവ്. ഒരു അദ്ധ്യാപകൻ്റെ കുട്ടിയോടുള്ള ചോദ്യമായിരുന്നു ഇത്. എന്നാൽ ഉത്തരം വന്നത് സുകുമാരക്കുറുപ്പിൽ നിന്നാണ്. ഈ ഉത്തരം കേട്ട് പലരും ഞെട്ടി...ചിലർ ചിരി ഒതുക്കി...ചോദ്യകർത്താവായ അദ്ധ്യാപകനായി ജോണി ആൻ്റെണിയും, ഉത്തരം നൽകിയ സുകുമാരക്കുറുപ്പായി അബു സലിമുമാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ടീസറിലെ രസകരമായ സീനുകളിൽ ഒന്നാണിത്. ഈ ചിത്രത്തിൻ്റെ പൊതു സ്വഭാവത്തെ തന്നെയാണ് ഈ ടീസർ കാട്ടിത്തരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂർണ്ണമായും ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഷെബി ചൗഘട്ട് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. ഈ ഓണക്കാലം ആഘോഷിക്കാനായി സുകുമാരക്കുറുപ്പും എല്ലാ പിടികിട്ടാപ്പുള്ളികളും റിലീസ് ആകുന്നു. പുതുമകളെ എന്നും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്ഥമായ ഒരു കലാവിരുന്നു തന്നെ ആയിരിക്കും ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. അബു സലിം എന്ന നടന്ന്, പുതിയൊരു വഴിത്തിരിവു കൂടി സമ്മാനിക്കുന്നതായിരിക്കും ഈ ചിത്രം. ചെറിയ ക്യാൻവാസ്സിലൂടെ കാമ്പുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഷെബി ചനഘട്ടിൻ്റെ മറ്റൊരു പുതുമ നിറഞ്ഞ ചിത്രമാണിത്.


ALSO READ: വിജയകരമായ 75 ദിനങ്ങൾ; തലവൻ ഫൈനൽ കളക്ഷൻ ഇങ്ങനെ


പ്രജീവം മുവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷാജി കൈലാസ്_ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റെണി ടിനി ടോം, സൂര്യാകൃഷ്, ശ്രീജിത്ത് രവി, എബിൻ ബിനോ, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ സുജിത് ശങ്കർ, കൃഷ്ണേന്ദു, സ്വരൂപ് വിനു, പാർവ്വതി രാജൻശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്,രജിത് കുമാർ, സോണിയ മൽഹാർ സുന്ദർ പാണ്ഡ്യൻ, ലാൽ ബാബു ,അനീഷ് ശബരി, മാത്യൂസ് ഏബ്രഹാം എന്നിവരും പ്രധാന താരങ്ങളാണ്. 



തിരക്കഥ - വി.ആർ. ബാലഗോപാൽ, ഗാനങ്ങൾ - ഹരിനാരായണൻ, സംഗീതം - മെജോ ജോസഫ്, ഛായാഗ്രഹണം - രതീഷ് രാമൻ, എഡിറ്റിംഗ് - സുജിത്  സഹദേവ്, കലാസംവിധാനം - സാബുറാം, പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ.എസ്. സെപ്റ്റംബർ 13ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ - വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.