New Delhi: രാജ്യത്തെ പേരുകേട്ട ഡിസൈനറായ സബ്യാസാചിയുടെ  അതുല്യമായ ഡിസൈനുകളും ബോളിവുഡ് താരങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ അടുപ്പവും  പ്രശസ്തമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ്  സബ്യാസാചി മുഖർജിയുടെ ശേഖരത്തില്‍ ഉള്ളത്. അദ്ദേഹം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ്  സബ്യാസാചി മുഖർജിയുടെ  (Sabhyasachi) ജനപ്രീതിക്ക് കാരണം.  അദ്ദേഹത്തിന്‍റെ  Unique Collections ആണ് അദ്ദേഹത്തെ  ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനര്‍ ആക്കി മാറ്റിയത്. 


എന്നാൽ ഇത്തവണ അദ്ദേഹത്തിന്‍റെ  ഒരു ഡിസൈനിന്‍റെ   പേരില്‍ അദ്ദേഹം വിവാദത്തിലായിരിക്കുകയാണ്.   "Porn Jewellery Hub" എന്നാണ് സബ്യാസാചിയെ സോഷ്യല്‍   മീഡിയ  വിമര്‍ശിച്ചത്...!!



മംഗല്യസൂത്രത്തിന്‍റെ  പരസ്യത്തിൽ ബ്രാ മാത്രം ധരിച്ച് മോഡൽ എത്തിയതാണ് വിമര്‍ശനത്തിന് വഴി തെളിച്ചത്.  ഒപ്പം ഷര്‍ട്ട് അണിയാതെയാണ്  പുരുഷ മോഡലും എത്തിയിരിയ്ക്കുന്നത്. 



 


യഥാർത്ഥത്തിൽ സബ്യാസാചി  മുഖർജി അടുത്തിടെ ഡിസൈന്‍ ചെയ്ത  ഒരു  മംഗല്യസൂത്രത്തിന്‍റെ  പരസ്യം  തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചു. തീർച്ചയായും ഈ മംഗല്യസൂത്രം വളരെ മനോഹരമാണ്, എന്നാൽ,  പരസ്യത്തിൽ വധുവിനെയും വരനെയും വളരെ ബോൾഡ് അവതാരത്തിലാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. ഇത് വലിയ  വിമര്‍ശനത്തിന്  ഇടയാക്കിയിരിയ്ക്കുകയാണ്.
 
ആദ്യത്തെ പരസ്യത്തില്‍ മോഡല്‍ ബ്രാ അണിഞ്ഞ് എത്തുമ്പോള്‍ രണ്ടാമത്തെ പരസ്യത്തിലും സ്ത്രീ മോഡൽ കറുത്ത നിറത്തിലുള്ള ഡീപ് നെക്ക് ഡ്രസ് ധരിച്ചും പുരുഷ മോഡൽ ടോപ്‌ലെസുമാണ്.  ഈ പരസ്യം പങ്കിട്ടുകൊണ്ട് സബ്യാസാചി മുഖർജി എഴുതി, 'ഒരു റോയൽ ബംഗാൾ മംഗൾസൂത്ര 1.2 - ബംഗാൾ ടൈഗർ ഐക്കൺ VVS വജ്രങ്ങൾ, കറുത്ത ഗോമേദകം, കറുത്ത ഇനാമൽ എന്നിവയുള്ള 18 കാരറ്റ് സ്വർണ്ണത്തിലുള്ള നെക്ലേസ്" 


എന്നാല്‍, ഈ മികച്ച ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച  മോഡല്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്.  സബ്യാസാചിയുടെ കളക്ഷന്‍സ് അശ്ലീല ആഭരണങ്ങളുടെ കേന്ദ്രമായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.