സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിൽ മലയാള സിനിമാ ലോകത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മമ്മുട്ടി, മോഹൻലാൽ, പൃഥ്വി തുടങ്ങി നിരവധിപേർ സച്ചിക്ക് ആദരാഞ്ജലികൾ നേർന്നിരുന്നു. എന്നാൽ കൂട്ടത്തിൽ ഏറ്റവും ഹൃദയഭേദകമായത് നഞ്ചമ്മയുടെ പ്രതികരണമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സച്ചി സിനിമയിലേക്ക് കൊണ്ടു വന്ന നഞ്ചമ്മയും തന്റെ പ്രിയപ്പെട്ട സാറിനെ ഒരു നോക്കു കാണാൻ എത്തിയിരുന്നു. 'സാറേ...' എന്ന് വിളിച്ച് ഓടിയെത്തിയ നഞ്ചമ്മയ്ക്ക് സച്ചിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ദുഖം നിയന്ത്രിക്കാനായില്ല. 'എന്നെ നാട് മക്കള് തെരിയമാതിരി വെച്ച് സാറ്'... സച്ചിയെക്കുറിച്ചു പറയുമ്പോൾ നഞ്ചമ്മയ്ക്ക് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.


Also Read: 'എനിക്കിപ്പോഴും ആ ശബ്ദം കേൾക്കാം, കിലുക്കാംപെട്ടി എന്ന ആ വിളിയും', വേദനയോടെ മിയ


അയ്യപ്പനും കോശിക്കും വേണ്ടി നഞ്ചമ്മ പാടിയ നാടൻ പാട്ടുകൾ വലിയ ഹിറ്റായിരുന്നു. കാലിമേയ്ക്കൽ തൊഴിലാക്കിയ ആദിവാസി ഇരുള വിഭാഗത്തിൽപ്പെട്ട നഞ്ചമ്മ സ്വന്തമായി വരികൾ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‍സിനിമയ്ക്കായി പാടിയത്. ഇതിൽ ‘കളക്കാത്തെ... എന്നുതുടങ്ങുന്ന പാട്ട് സിനിമയുടെ ടൈറ്റിൽസോങ്ങായി റിലീസ് ചെയ്തതോടെ നഞ്ചയമ്മയെയും പ്രേക്ഷകർ ഏറ്റെടുത്തു.