തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ  പ്രിയപ്പെട്ട താരമാണ്  സായ് പല്ലവി (Sai Pallavi).


COMMERCIAL BREAK
SCROLL TO CONTINUE READING

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം ' എന്ന ചിത്രത്തിലൂടെ  സിനിമാലോകത്തേയ്ക്ക്  കടന്നുവന്ന സായ് പല്ലവിയ്ക്ക്  (Sai Pallavi).  തെന്നിന്ത്യയില്‍ ഏറെ ആരാധകരാണ്  ഉള്ളത്.  സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുപോലെ തന്നെ  പല വിഷയങ്ങളിലും തന്‍റെ  നിലപാടുകൾ വെളിപ്പെടുത്താനും താരം മടിയ്ക്കാറില്ല.  ഏറെ ആരാധകരുള്ള താരത്തിന്‍റെ നിലപാടുകള്‍ക്ക്  പൂർണ്ണ പിന്തുണയാണ് ലഭിക്കാറുള്ളത്.


അടുത്തിടെ സായ്  പല്ലവി സിനിമാലോകത്തെ തന്‍റെ  ഇഷ്ട താരം ആരെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ഒപ്പം താന്‍ ചെറുപ്പത്തിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതായും നടി പറയുന്നു...!  എന്തായാലും നടിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.  


സൂര്യയാണ് (Suria)  തന്‍റെ  ഏറ്റവും  പ്രിയപ്പെട്ട താരമെന്നാണ് സായ്  പല്ലവി  പറയുന്നത്.  ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നു താനെന്ന്  നടി വെളിപ്പെടുത്തി.  താൻ സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷമായെന്നും നടി പറയുന്നു.  


 കൂടാതെ സൂര്യയോടുള്ള  കുട്ടിക്കാലത്തെ  പ്രണയത്തെ ക്കുറിച്ചും  വെളിപ്പെടുത്തുന്നുണ്ട്.  അതുമാത്രമല്ല, ചെറുപ്പത്തിൽ തന്‍റെ  പ്രിയപ്പെട്ട ഹീറോയായ  സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി അഭിമുഖത്തില്‍  പറയുന്നു.


Also read: സായി പല്ലവി എവിടെ? റെക്കോര്‍ഡ് നേട്ടത്തിന്‍റെ പോസ്റ്ററില്‍നിന്നും നടിയെ ഒഴിവാക്കിയതില്‍ ആരാധക പ്രതിഷേധം


2019ൽ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവ രാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ.  റാണ നായകനായി എത്തുന്ന വിരാടപർവ്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങൾക്ക് മുൻപ് നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.  പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.