Porattu Nadakam: സൈജു കുറുപ്പിന്റെ പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്
Porattu Nadakam Release Date: കേരള - കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പുരോഗമിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കരയാണ് ചിത്രം നിർമിക്കുന്നത്.
സുനീഷ് വാരനാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തും. അന്തരിച്ച സംവിധായകൻ സിദ്ദിഖിൻ്റെ പ്രധാന സഹായിയായിരുന്നു നൗഷാദ് സഫ്രോൺ. ഈ ചിത്രത്തിലുടനീളം നിദ്ദിഖിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. നേരത്തേ പ്രദർശന സജ്ജമായിരുന്ന ചിത്രം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് മാറ്റുകയായിരുന്നു.
കേരള- കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഈ നാടുകളിൽ നിലനിന്നു പോരുന്ന പ്രാചീനകലകളായ കോതാമൂരിയാട്ടം, പൊറാട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളിലൂടെ രാജ്യത്തെ രാഷ്ടീയ സാമൂഹിക സ്ഥിതിഗതികൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുകയാണ്.
ലൈറ്റ് ആൻ്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെ കേന്ദീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. തൻ്റെ തൊഴിൽ രംഗത്ത് കടബാധ്യതകൾ ഏറിവന്നതോടെ അബുവിൻ്റെ ജീവിതം പ്രതിസന്ധിയിലായി. ഇതിനിടയിൽ ഒരു പശു അബുവിൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പശുവിൻ്റെ സാന്നിധ്യം മൂലം അബുവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ അബുവിനെ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, രാജേഷ് അഴീക്കോട്, സൂരജ് തേലക്കാട്, അനിൽ ബേബി, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്രാ ഷേണായ്, ചിത്രാ നായർ, ഐശ്വര്യ മിഥുൻ, ജിജിൻ, ഗീതി സംഗീത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നാസർ വേങ്ങര. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ, ഫൗസിയ അബുബേക്കർ. സംഗീതം: ഗോപി സുന്ദർ. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്. എഡിറ്റിങ്: രാജേഷ് രാജേന്ദ്രൻ. കലാ സംവിധാനം: സുജിത് രാഘവ്. മേക്കപ്പ്: ലിബിൻ മോഹൻ. കോസ്റ്റ്യൂം ഡിസൈൻ: സൂര്യ രാജേശ്വരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ. നിർമാണ നിർവഹണം: ഷിഹാബ് വെണ്ണല. പിആർഒ: വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.