മകളുടെ വിവാഹം അറിയിച്ചത് വാട്ട്സ് ആപ്പിലൂടെ; വിവാദങ്ങൾക്ക് മറുപടിയുമായി സായ്കുമാർ
തന്റെ ആദ്യ ഭാര്യയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ച് നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. അതിനുള്ള മറുപടി ഈ അഭിമുഖത്തിലൂടെ അദ്ദേഹം നൽകുകയായിരുന്നു.
മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടനാണ് സായ്കുമാർ (Saikumar). മാത്രമല്ല തനിക്ക് എല്ലാ വേഷങ്ങളും ചേരുമെന്ന് തെളിയിച്ച ഒരു നടൻ കൂടിയാണ് അദ്ദേഹം.
മിക്കവാറുമുള്ള നടന്മാരുടേയും നടിമാരുടേയും ജീവിതങ്ങൾ നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് പലർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുപോലെയുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോയ ഒരു താരമാണ് സായ്കുമാറും. ഇപ്പോഴിതാ തന്റെ വേദന നിറഞ്ഞ പഴയകാലത്തെ ചില പ്രശ്നങ്ങളെക്കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
Also read: സംഗീതം പഠിച്ചിട്ടില്ല... ഇത് അമ്മയ്ക്കു വേണ്ടി: ദേവിക സുരേഷ്
തന്റെ ആദ്യ ഭാര്യയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ച് നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. അതിനുള്ള മറുപടി ഈ അഭിമുഖത്തിലൂടെ അദ്ദേഹം നൽകുകയായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും വളർന്നുവന്ന നടനായിരുന്നു താനെന്നും ഏറെക്കാലം അധ്വാനിച്ചതെല്ലാം അവർക്കും മകൾക്കുമായി സന്തോഷത്തോടെ നൽകിയെന്നും മോളുടെ ഭാവിനോക്കേണ്ടത് അച്ഛന്റെ കടമായല്ലേയെന്നും പറഞ്ഞ അദ്ദേഹം മോളും തന്നെ കുറ്റപ്പെടുത്താൻ തുടങ്ങിയത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്ന് പറഞ്ഞു.
മകളുടെ വിവാഹ ആലോചനയും, നിശ്ചയവുമൊന്നും തന്നെ അറിയിച്ചില്ലയെന്ന് പറഞ്ഞ സായ്കുമാർ ഞാനില്ലാത്ത ദിവസം മകൾ കല്യാണം വിളിക്കാനായി തന്റെ ഫ്ലാറ്റിൽ വന്നിരുന്നുവെന്നും പിന്നീട് വാട്ട്സ് ആപ്പ് വഴി തനിക്ക് വിവാഹ ക്ഷണക്കത്ത് ലഭിച്ചുവെന്നും പറഞ്ഞു. മകളുടെ വിവാഹം ഇങ്ങനെയാണോ അച്ഛനെ അറിയിക്കേണ്ടത് എന്ന് ചോദിച്ച അദ്ദേഹം അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതിയാണ് മകളുടെ വിവാഹത്തിന് പങ്കെടുക്കാത്തതെന്ന് വ്യക്തമാക്കുകയായിരുന്നു.