സൈന മ്യൂസിക്ക് നിർമിച്ച 'വിരിയും പൂവേ' എന്ന സംഗീത ആൽബം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കളെ പിരിഞ്ഞ് കഴിയേണ്ടി വരുന്ന ഒരു കുട്ടിയുടെ വേദനകളെ കുറിച്ചാണ് ഈ മ്യൂസിക് വീഡിയോ ചർച്ച ചെയ്തിരിക്കുന്നത്. യുവ സംഗീത സംവിധായകനായ വിഷ്ണു ദാസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവായ അഹല്യ ഉണ്ണികൃഷ്ണനാണ്. നഷീദ നജീബ്, വിഷ്ണു ദാസ് എന്നിവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൈന മ്യൂസിക്കിലൂടെയാണ് വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന് ഇതിനോടകം തന്നെ വൻ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. സംവിധായകൻ ബേസിൽ പ്രസാദിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്. ബേസിൽ തന്നെയാണ് രചനയും. ഛായാഗ്രഹണം പ്രവീൺ കാരേറ്റും നവീൻ പ്രകാശും ചേർന്ന് നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്ങ് കെ ആർ. നിർമ്മാണം: ആഷിക് ബാവ. രുങ്ങിയ സമയത്തിനുള്ളിൽ അൻപതിനായിരത്തിലധികം പേരാണ് വീഡിയോ യുട്യൂബിൽ കണ്ടത്.


അഭിനേതാക്കൾ: 


മാസ്റ്റർ ആരവ് രാകേഷ്
സേതുലക്ഷ്മി
പ്രശേഭ് ​ഗോപി
രഘുനാഥ്
രാജേശ്വരി എസ്
ആർച്ച കെ.എസ്


Suriya - Prithviraj Movie: പൃഥ്വിയുടെ സംവിധാനത്തിൽ നായകനായി സൂര്യ? അങ്ങനൊരു പ്രോജക്ട് ഇല്ലെന്ന് വിശദീകരണം


സൂര്യയെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു... കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തായാണിത്. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ബയോപിക് ആണ് ചിത്രം. രാജൻ പിള്ളയുടെ വേഷം ചെയ്യുന്നത് സൂര്യ, ചിത്രം സംവിധാനം ചെയ്യുന്നതോ പൃഥ്വിരാജും ഇങ്ങനെയായിരുന്നു പ്രചരിച്ച വാർത്ത. വാർത്ത വന്നതിന് പിന്നാലെ സൂര്യ-പൃഥ്വിരാജ് ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. അടുത്തിടെ വന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഈ വാർത്തയ്ക്ക് കൂടുതൽ പ്രചാരണം നൽകി. എന്നാൽ ഇത് സത്യമല്ലെന്നും അങ്ങനൊരു പ്ലാൻ ഇല്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് പൃഥ്വിരാജുമായി അടുത്ത വൃത്തങ്ങള്‍.


''സൂര്യയെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഇത്തരമൊരു ബയോപിക് പ്രോജക്ട് ഇല്ല. #L2E, #Tyson എന്നിവയാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രങ്ങൾ'' എന്നും പൊഫാക്ഷ്യോ എഫ്ബിയിലൂടെ അറിയിച്ചു. 


പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ​ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാ​ഗമായ എമ്പുരാൻ ചിത്രീകരണത്തിനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജും സംഘവും. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എമ്പുരാന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. ആറ് മാസമായി പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, ബൈജു സന്തോഷ് എന്നിവരും രണ്ടാം ഭാ​ഗത്തിലുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.