Sajin Cherukayil: മുണ്ടൂരൽ എന്റെ ഐഡിയ...! ചിരിപടർത്തിയ സീനിനു പിന്നിലെ റിയൽ സ്റ്റോറി പറഞ്ഞ് സജിൻ
Sajin Cherukayi Interview: സ്റ്റോറല്ലേ സാറെ.. നമുക്ക് ശരിയാക്കാം..! മാഷ്മാർ തമ്മിലെ കൂട്ടയടി റിയൽ സ്റ്റോറിയെന്ന് സജിൻ
ചില സിനിമ സീനുകൾ ഉണ്ട് എത്ര തവണ കണ്ടാലും ചിരിയടക്കാൻ കഴിയില്ല. ആദ്യകാല സിനിമകളിൽ അത്തരം കോമഡി രംഗങ്ങൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ഈ അടുത്ത കാലത്തായി റിപ്പീറ്റ് വാല്യൂ ഉള്ള കോമഡികളോ സിനിമകളോ വളരെ ചുരുക്കമാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ആദ്യാവസാനം വരെ പൊട്ടിച്ചിരിപ്പിക്കാൻ വകയുള്ള തഗ്ഗ് ഡയലോഗുകളും തമാശകളും കുത്തി നിറച്ചിറങ്ങിയ ഒരു ചിത്രമായിരുന്നു ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ. അനശ്വര രാജൻ, മാത്യൂ തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ അണിനിരന്ന സിനിമ ഒരു കോമഡി എന്റർടെയിനർ ആയിരുന്നു.
കുട്ടികൾക്കിടയിലെ പ്രണയവും തമാശയും ഫോക്കസ് ചെയ്ത് പോയ സിനിമയിൽ, ഇടയ്ക്ക് വെച്ച് നന്നായി സ്കോർ ചെയ്ത രണ്ടു പേരായിരുന്നു സതീശ് സാറും, വിജിൽ സാറും. സിനിമയിൽ തുടക്കം തൊട്ടേ ഇവര് കൂട്ടിമുട്ടുമ്പോൾ ഒരു സ്റ്റോറിനെ ചൊല്ലി ചെറിയ സ്പാർക്കുണ്ടാകുന്നുണ്ട്. അത് പിന്നെ ആളി പടർന്ന് മുണ്ടൂരലിൽ കലാശിച്ച പൊരിഞ്ഞ അടിക്ക് പിന്നിൽ ഒരു യഥാർത്ഥ കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അതിലെ സതീശ് സാർ ആയ സജിൻ ചെറുകയിൽ. അതിൽ സതീശ് സാറിന്റെ മുണ്ട് കുട്ടികൾക്ക് മുന്നിൽ അഴിഞ്ഞു പോകുന്ന രംഗമുണ്ട്, അതങ്ങനെ വേണമെന്ന് പറഞ്ഞത് താനാണെന്നാണ് സജിൻ പറയുന്നത്. സീ മലയാളം ന്യൂസിന് നല്കിയ ഇന്റർവ്യൂവിൽ ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ALSO READ: ക്യാരക്ടർ അത്ര സീരിയസ് അല്ലെങ്കിലും കണ്ണൂർ സ്ക്വാഡിൽ ഞാൻ കുറച്ച് സീരിയസ് ആയിരുന്നു; സജിൻ ചെറുകയിൽ
സജിന്റെ വാക്കുകൾ...
തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകനായ ഗിരീഷ് എഡി എന്റെ അടുത്ത സുഹൃത്താണ്. ഈ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയപ്പോൾ തന്നെ സതീശ് സാറിനെ ഞാൻ തന്നെ അവതരിപ്പിക്കണം എന്ന് എന്നോട് അദ്ദേഹം പറഞ്ഞിരുന്നു. ഗിരിഷിനൊപ്പം സ്ക്രിപ്റ്റ് തയ്യാറാക്കിയ ദിനോയി പൗലോസിന്റെ സ്കൂളിൽ നടന്ന ഒരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയിൽ രണ്ടു മാഷുമാർ തമ്മിൽ സ്റ്റോറിന് വേണ്ടി ഉണ്ടായ അടി. കുറച്ച് ദിവസത്തേക്ക് നോക്കാൻ ഏൽപ്പിച്ച സ്റ്റോർ പിന്നീട് വേറൊരു മാശ് കയ്യേറ്റം ചെയ്യുന്നതാണ് സീന്.
മാഷുമാർ തമ്മിൽ ഉള്ള അടിയിൽ എന്ടെ കഥാപാത്രത്തിന് മുണ്ട് മതി എന്നുള്ളത് എന്ടെ ഐഡിയ ആയിരുന്നു. കുട്ടികൾക്കിടയിൽ നിന്നും പഠിപ്പിക്കുന്ന മാഷിന്റെ മുണ്ട് ഉരിഞ്ഞു പോകുക എന്നത് രസകരമായ കാര്യമായിരിക്കും എന്നു തോന്നി. കാരണം പലപ്പോഴും നമ്മൾ കുട്ടികളേക്കാൾ തരം താഴ്ന്നു പോകുന്ന അവസ്ഥകൾ ജീവിതത്തിലും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് കുട്ടികളുടെ മുന്നിൽ മുണ്ട് അഴിയണം എന്ന് എനിക് തോന്നിയത് എന്നാണ് സജിൻ പറഞ്ഞത്.
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സജിൻ ചെറുകയിൽ. ലില്ലീ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത നടൻ ഏറെ ശ്രദ്ധിക്കപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങളിൽ ആണ്. പിന്നീട് ഒട്ടനവധി സിനിമകളിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും സജിൻ പ്രേക്ഷക മനസ്സിൽ ചേക്കേറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.