Salaar New Trailer : ദക്ഷിണേന്ത്യൻ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സലാര്‍  പാര്‍ട്ട് -1 സീസ്ഫയര്‍’ സിനിമയുടെ ഏറ്റവും പുതിയ പ്രൊമോഷ്ണൽ വീഡിയോ പുറത്ത്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി റിലീസ് ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സൗഹൃദത്തെയാണ് റിലീസ് ട്രെയിലറിലൂടെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ഡിസംബർ 22ന് സലാർ തിയറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

കെജിഎഫ് സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം പ്രഭാസാണ് നായകൻ. ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എ സർട്ടഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിനിമയിലെ അമിതമായി ഉൾപ്പെടുത്തിയിരിക്കുന്ന വയലൻസ് രംഗങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് സലാറിന് എ സർട്ടിഫിക്കേറ്റ് നൽകിയിരിക്കുന്നത്.


ALSO READ : Falimy Movie OTT : ഫാലിമി ഒടിടിയിൽ എത്തി; എപ്പോൾ, എവിടെ കാണാം?


കെജിഎഫ് സിനിമകളുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് സലാർ നിർമിച്ചിരിക്കുന്നത്. ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രത്തിന്റെ നിർമാതാവ്. രണ്ട് ഭാഗങ്ങളിലായിട്ടാണ് സലാർ തിയറ്റുറുകളിൽ എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട്-1 സീസ്ഫയറാണ് ഡിസംബർ 22ന് തിയറ്ററുകളിൽ എത്തുക. അടുത്തിടെ പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലർ ആരാധകരിൽ കൂടുതൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ കെജിഎഫ് താരം യഷ് കാമിയോ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.


ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മലയാളം ഉൾപ്പെടെയുള്ള അഞ്ച് ഭാഷകളിലും തന്റെ കഥാപാത്രത്തിന് പൃഥ്വിരാജ് തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അവസാനഘട്ടം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം പൂർത്തിയാക്കിയത്. പൃഥ്വിരാജിന്റെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സലാർ കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുക.


കെജിഎഫിന്റെ അതെ അണിയറ പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രവി ബസ്രുർ ചിത്രത്തിന് സംഗീതം നൽകും. അൻപറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.