Salman Khan gets Threat Call: ഏപ്രിൽ 30-ന് കൊല്ലും, സൽമാൻ ഖാന് വീണ്ടും വധഭീഷണി
Salman Khan gets Threat Call: ക്രിമിനൽ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്‍റെ ഭീഷണികൾക്കിടയിൽ നടൻ അടുത്തിടെ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി വാങ്ങിയിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന ഈ പുതിയ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.
Mumbai: ബോളിവുഡ് ഭായ് ജാന്‍ സല്‍മാന്‍ ഖാന് വീണ്ടും വധ ഭീഷണി. 'ഏപ്രിൽ 30 ന് കൊല്ലുമെന്ന ഭീഷണി സന്ദേശം തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് മുംബൈ പോലീസ് കൺട്രോൾ റൂമില്‍ ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
നിരവധി ഭീഷണികളാണ് സൽമാൻ ഖാന് അനുദിനം ലഭിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇ-മെയിൽ വഴി അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു. ഇതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്‍റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച്ച മറ്റൊരു വധഭീഷണി കൂടി ലഭിയ്ക്കുന്നത്. വിളിച്ചയാൾ ഏപ്രിൽ 30 ന് സല്‍മാനെ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയത്.
ഏപ്രിൽ 10 ന് രാത്രി 9 മണിയോടെയാണ് മുംബൈ പോലീസ് കൺട്രോൾ റൂമില്‍ ഭീഷണി കോള്‍ എത്തിയത്. ആദ്യം വിളിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നിരുന്നാലും, ജോധ്പൂരിൽ നിന്നുള്ള ഒരു ഗൗരക്ഷക് റോക്കി ഭായ് ആണ് ഇതിന് പിന്നില്‍ എന്ന് മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മുംബൈ പോലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും സല്‍മാന്‍റെ സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
Also Read: DGCA Update: അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി, നിര്‍ദ്ദേശം നല്‍കി ഡിജിസിഎ
വധ ഭീഷണി മുഴക്കിക്കൊണ്ട് ഇതുവരെ നിരവധി ഇ-മെയിലുകളും ഫോണ്‍ കോളുകളും ഇതിനോടകം നിരവധി തവണ സല്‍മാന് ലഭിച്ചു കഴിഞ്ഞു. ക്രിമിനൽ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് പിന്നില്‍ എന്നാണ് മുംബൈ പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്.
കഴിഞ്ഞ വർഷം മേയിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിൽ പങ്കുള്ള കുപ്രസിദ്ധ ഗുണ്ടാസംഘം ഗോൾഡി ബ്രാറാണ് മുന്‍പ് സല്‍മാന് വധ ഭീഷണി മുഴക്കി ഇമെയിൽ അയച്ചത്. നടനെ ഭീഷണിപ്പെടുത്തിയതിന് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ, രോഹിത് ബ്രാർ എന്നിവർക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ക്രിമിനൽ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്‍റെ ഭീഷണികൾക്കിടയിൽ നടൻ അടുത്തിടെ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി വാങ്ങിയിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന ഈ പുതിയ ബുള്ളറ്റ് പ്രൂഫ് എസ്‌യുവി ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇത് ഇതുവരെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല.
ഈ ഹൈ-എൻഡ് കാറിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇത് ദക്ഷിണേഷ്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ്. കൂടാതെ ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ്. ഒരാളുടെ സുരക്ഷിതത്വത്തിന് ഉപയോഗപ്രദമാണ് എന്നതാണ് ഈ കാറിന്‍റെ പ്രത്യേകത.
കുപ്രസിദ്ധ ക്രിമിനല്‍ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്‍റെ വധഭീഷണികൾക്കിടയിലും സല്‍മാന്‍ ഖാന്‍ തന്‍റെ വരാനിരിയ്ക്കുന്ന ബിഗ് ബജറ്റ് ഈദ് റിലീസ് ചിത്രമായ കിസി കാ ഭായ് കിസി കി ജാന്‍റെ പ്രമോഷന്‍ തിരക്കിലാണ്. ഏപ്രിൽ 10 ന് മുംബൈയിൽ നടന്ന ആദ്യ പ്രൊമോഷണൽ ഇവന്റായ ട്രെയിലർ ലോഞ്ച് നടന്നു. താരനിബിഡമായ ഇവന്റില്‍ സൂപ്പർസ്റ്റാർ സ്റ്റൈലിഷ് ആയി പ്രത്യക്ഷപ്പെട്ടു.
ചിത്രം 2023 ഏപ്രിൽ 21 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...