Mumbai: ബോളിവുഡ്  താരം സല്‍മാന്‍ ഖാന്   Y+ സുരക്ഷ നല്‍കി മുംബൈ പോലീസ്. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്ന്  താരത്തിന് ഭീഷണിയുണ്ടായതിനെത്തുടര്‍ന്നാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ്  സൽമാനും പിതാവ് സലിം ഖാനും വധഭീഷണി ലഭിക്കുന്നത്.  രാവിലെ നടക്കാനിറങ്ങിയ സമയത്ത് സല്‍മാന്‍ ഖാന്‍റെ പിതാവ് സലിം ഖാനാണ്  ഭീഷണിക്കത്ത് ലഭിച്ചത്.  പ്രഭാത സവരിയ്ക്കിടെ അദ്ദേഹം വിശ്രമിക്കുന്ന ബെഞ്ചിന് സമീപം അദ്ദേഹത്തിന്‍റെ സുരക്ഷാ ജീവനക്കാരാണ് കത്ത് കണ്ടെത്തിയത്. "മൂസെവാലയുടെ അവസ്ഥയിലാക്കും" എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്.    


Also Read:  മ്യൂസിയം പരിസരത്ത് യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്, മന്ത്രിയുടെ പി.എസിന്‍റെ ഡ്രൈവര്‍ കസ്റ്റഡിയില്‍


ഇത് സംബന്ധിച്ച് സലിം ഖാൻ പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.  മുസേവാല കൊലപാതകത്തിലെ മുഖ്യ പ്രതിയായ ഗുണ്ടാസംഘം തലവന്‍  ലോറൻസ് ബിഷ്‌ണോയ് 2018 മുതൽ നടനെ കൊല്ലാൻ ഗൂഢാലോചന നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. 


ഭീഷണി കത്തിന് പിന്നാലെ സ്വന്തം സുരക്ഷയ്ക്കായി ആയുധ ലൈസൻസ് ആവശ്യപ്പെട്ട് സൽമാൻ മുംബൈ പോലീസിന് അപേക്ഷ നൽകിയിരുന്നു.  


 എന്താണ് Y+ പ്ലസ് സുരക്ഷ?
Y+ സുരക്ഷായില്‍ 5 ഉദ്യോഗസ്ഥർ  അടങ്ങുന്ന സംഘമാണ് സുരക്ഷ ഒരുക്കുന്നത്. സംഘത്തില്‍ ഒരു  സിആർപിഎഫ് കമാൻഡറും നാല് കോൺസ്റ്റബിൾമാരും അടങ്ങുന്നതാണ് ഈ സംഘം.  മൂന്ന് ഷിഫ്റ്റുകളിലായി ആറ് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരയും നിയമിക്കും.  ഇതിനർത്ഥം രണ്ട് പിഎസ്ഒമാർ എല്ലായ്‌പ്പോഴും വ്യക്തിയുടെ കൂടെയുണ്ടാകും.  


എന്നാല്‍, ഇതാദ്യമല്ല സല്‍മാന്‍ ഖാന് വധഭീഷണി ലഭിക്കുന്നത്. മുന്‍പ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ലോറൻസ് ബിഷ്‌ണോയി വധഭീഷണി മുഴക്കിയിരുന്നു. ബിഷ്‌ണോയി സമൂഹത്തിൽ, കൃഷ്ണമൃഗങ്ങളെ പവിത്രമായി കണക്കാക്കുന്നു, ഈ സാഹചര്യത്തില്‍  അവയെ വേട്ടയാടിയത്  സമുദായത്തിലെ ആളുകളെ ചൊടിപ്പിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.