Samantha Ruth Prabhu: അടുത്തിടെയാണ് താന്‍  മയോസൈറ്റിസ് (Myositis) രോഗ ബാധിതയാണ് എന്ന വിവരം  സാമന്ത റൂത്ത് പ്രഭു ആരാധകരെ അറിയിയ്ക്കുന്നത്.  താരത്തിന്‍റെ രോഗവിവരം ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാധകര്‍ ഏറെ കാത്തിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ റിലീസായ യശോദയ്‌ക്കായി തയ്യാറെടുക്കുകയാണ് സാമന്ത റൂത്ത് പ്രഭു. രോഗാവസ്ഥയിലും ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് താരം.  


Also Read:  Samantha Ruth Prabhu: പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നു, കുറിപ്പുമായി നാഗ ചൈതന്യയുടെ അർദ്ധസഹോദരൻ അഖിൽ അക്കിനേനി


അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ താരം തന്‍റെ രോഗാവസ്ഥയെക്കുറിച്ച് മനസ് തുറന്നു. 
മയോസിറ്റിസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ച അവസരത്തില്‍ താരം ഏറെ വികാരാധീനയായി. "ഞാൻ ഇൻസ്റ്റാഗ്രാമില്‍  കുറിച്ചതുപോലെ ചില ദിവസങ്ങൾ നല്ലതാണ്, ചിലത് വളരെ മോശമാണ്. ചില ദിവസങ്ങളിൽ, ഒരു ചുവട് കൂടി വയ്ക്കുന്നത് പോലും ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ ഇത്രയധികം കടന്നുപോയി, ഇത്രയും ദൂരം എത്തിയിട്ടുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ ഇവിടെ യുദ്ധം ചെയ്യാൻ വന്നതാണ്", ഈറനണിഞ്ഞ കണ്ണുകളോടെ സാമന്ത പറഞ്ഞു.


Also Read:  Myositis: എന്താണ് മയോസൈറ്റിസ്? ലക്ഷണങ്ങള്‍ അറിയാം 


തന്‍റെ അവസ്ഥ ജീവന് ഭീഷണിയല്ല എന്നും, എന്‍റെ അവസ്ഥ ജീവന് ഭീഷണിയാണെന്ന് വിവരിക്കുന്ന ധാരാളം ലേഖനങ്ങൾ താന്‍ കണ്ടതായും സാമന്ത പറഞ്ഞു. മാധ്യമങ്ങൾക്ക് തന്‍റെ രോഗാവസ്ഥയെക്കുറിച്ചുള്ള അതിശയോക്തി കലർന്ന റിപ്പോർട്ടുകൾ ഒഴിവാക്കാമായിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു.  എല്ലാ പ്രയാസങ്ങള്‍ക്കും ഒടുവില്‍ വിജയം നമുക്കായിരിയ്ക്കും എന്നും  സാമന്ത  പറഞ്ഞു. 



 സാമന്തയുടെ രോഗ വിവരം പുറത്തുവന്നപ്പോള്‍ ഏറെ ഞെട്ടിയത് ചിത്രത്തിലെ സഹ നടന്‍  ഉണ്ണി മുകന്ദനാണ്.  വിദഗ്ധയായ ഒരു പ്രൊഫഷണലിനെപ്പോലെ ഷൂട്ടിംഗ് സമയത്ത് പ്രവര്‍ത്തിച്ച  സാമന്ത  ഒരിയ്ക്കലും തന്‍റെ ആരോഗ്യത്തെക്കുറിച്ച്  വെളിപ്പെടുത്തിയിട്ടില്ലെന്ന്  ഉണ്ണി മുകന്ദന്‍ അടുത്തിടെ പറഞ്ഞിരുന്നു. 


യശോദയയുടെ വരവിനായി കാത്തിരിയ്ക്കുകയാണ്  ആരാധകര്‍.  മറ്റൊരാൾക്കുവേണ്ടി വാടകയ്ക്ക് ​ഗർഭം ധരിക്കുന്ന യുവതിയായാണ് സാമന്ത ചിത്രത്തിലെത്തുന്നത്. വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മാഫിയയേക്കുറിച്ചുള്ള സൂചനയും ട്രെയിലർ നൽകുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.