Samantha Health Update: ചികിത്സയ്ക്കായി സാമന്ത സൗത്ത് കൊറിയയിലേക്ക്! സത്യാവസ്ഥയെന്ത്?
Samantha Health Update: ആയുർവേദ ചികിത്സയും ഫലം കാണാതെ വന്നതോടെയാണ് താരം ദക്ഷിണ കൊറിയയിൽ ചികിത്സയ്ക്ക് പോകുന്നതെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ്: തെന്നിന്ത്യൻ നടി സാമന്തയ്ക്ക് മയോസിറ്റിസ് രോഗം നിർണയിച്ച വിവരം നേരത്തെ മാധ്യമങ്ങളിൽ എല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. സാമന്ത തന്നെയായിരുന്നു ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. അന്ന് മുതൽ സാമന്തയെയും നടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും എല്ലാം ആശങ്കയിലാണ് ആരാധകർ. വാർത്തകളിൽ പലപ്പോഴും സാമന്തയുട ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകളും ഉണ്ടാകാറുണ്ട്. അടുത്തിടെ താരത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നായിരുന്നു സാമന്തയുടെ വക്താവ് വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമന്ത ആയുര്‍വേദ ചികിത്സയാണ് നടത്തുന്നതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ചികിത്സയ്ക്കായി താരം സൗത്ത് കൊറിയയിലേക്ക് പോകാൻ തയാറെടുക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആയുർവേദ ചികിത്സയും ഫലിക്കാതെ വന്നതോടെയാണ് സാമന്ത ചികിത്സക്കായി ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും മാസങ്ങൾ താരം കൊറിയയിൽ തങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല.
തെലുങ്ക് ചിത്രം യശോദയാണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശാകുന്തളം, വിജയ് ദേവരകൊണ്ട നായകനായ ‘കുഷി’ എന്നിവ സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...