ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായി എത്തുന്ന യശോദയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 11ന് തീയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റിയുമാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബറിൽ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടുരന്നു. സാമന്ത അവതരിപ്പിക്കുന്ന ഗർഭിണിയായിരിക്കുന്ന കഥാപാത്രം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ യശോദ കടന്നുപോകുന്നതാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതരായ ഹരി-ഹരിഷ് ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും  പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു. 


ALSO READ : Monster Movie: മോൺസ്റ്ററിന് വിലക്ക്: കാരണം ലെസ്ബിയൻ ഉള്ളടക്കം?



"ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ എന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി സാമന്ത ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വിയര്‍പ്പും ചോരയും ഒഴുക്കി. തെലുങ്കിലും തമിഴിലും സാമന്ത തന്നെയാണ് ഡബ്ബ് ചെയ്തത്. മണിശര്‍മ്മയുടെ പശ്ചാത്തല സംഗീതത്തിന്റെ തികച്ചും പുതിയ മാനത്തിന് സാക്ഷ്യം വഹിക്കും. സിനിമയുടെ സാങ്കേതിക മികവിന് ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഞങ്ങള്‍ 100 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കി. പുതിയ സിനികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തീര്‍ച്ചയായും യശോദ ത്രില്ലടിപ്പിക്കും" കൃഷ്ണ പ്രസാദ് പറഞ്ഞു. 


സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.