Kushi Movie: സിനിമാ ചിത്രീകരണത്തിനിടെ കാർ നദിയിലേക്ക് മറിഞ്ഞു; സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്
അതേസമയം, ഷൂട്ടിങ് സെറ്റിൽ അപകടം ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചരണമാണെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
'ഖുഷി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും പരിക്കേറ്റതായി റിപ്പോർട്ട്. സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ കാർ ജലാശയത്തിലേക്ക് മറിയുകയായിരുന്നു. ഇരുവർക്കും ചികിത്സ ലഭ്യമാക്കിയെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ട്. അതേസമയം, ഷൂട്ടിങ് സെറ്റിൽ അപകടം ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചരണമാണെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സാമന്തയും വിജയ് ദേവരകൊണ്ടയും കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് താരങ്ങളെ ഹോട്ടലിലെത്തിച്ച് ഫിസിയോ തെറാപ്പി നൽകി. കശ്മീരിലെ 30 ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കി ചിത്രീകരണ സംഘം ഹൈദരാബാദിലേക്ക് മടങ്ങിയെന്നും അപകടത്തെ സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...