Samara Release: റഹ്മാൻ നായകനാകുന്ന `സമാറ`; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
മാജിക് ഫ്രെയിംസ് തിയേറ്ററുകളിലെത്തിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്.
റഹ്മാനെ നായകനാക്കി നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സമാറ'. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ഓഗസ്റ്റ് നാലിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു.
മാജിക് ഫ്രെയിംസ് തിയേറ്ററുകളിലെത്തിക്കുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഭരത്, ബോളിവുഡ് താരം മിർ സർവാർ, സഞ്ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, വിവിയ, നീത് ചൗധരി എന്നിവരാണ് ഈ ദ്വിഭാഷാ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ അണിയറില്‍ പ്രവര്‍ത്തിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആർ.ജെ പപ്പൻ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വയലാർ ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ദീപക് വാര്യര്‍ ആണ് സംഗീത നൽകുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. കലാസംവിധാനം രഞ്ജിത്ത് കോത്താരി. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...