കൊച്ചി: നടി സംയുക്തക്കെതിരെ വിമർശനവുമായി നടൻ ഷൈന്‍ ടോം ചാക്കോ. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലുംചെയ്ത ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രസ്താവന. ബൂമറാംഗ് സിനിമയുടെ പ്രമോഷനിടെയാണ് ഷൈന്‍ സംയുക്തയെ വിമർശിച്ച് രം​ഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. 'എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനിൽപ്പുണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയേട് കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപ്പോയെന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.'


ALSO READ: Romancham Box Office : രോമാഞ്ചം 50 കോടിയിലേക്ക്; കേരളത്തിലെ കളക്ഷൻ 25 കോടി പിന്നിട്ടു


സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോടായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം. 'വാത്തി' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ പേരിനൊപ്പമുള്ള മേനോൻ എടുത്തുകളയുന്നുവെന്ന് സംയുക്ത പറഞ്ഞത്.


സംയുക്തയ്ക്കും ഷൈന്‍ ടോം ചാക്കോക്കും പുറമേ ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാം​ഗിൽ പ്രധാനവേഷത്തിലെത്തുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാംഗ്' ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.