അനിൽ ലാലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ 'ചീനട്രോഫി'യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.  പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റർടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


 


അനിൽ ലാലിൻറെ വരികൾക്ക് സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്ന് ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറക്കൽ നന്ദകുമാർ, സൂരജ് സന്തോഷ് എന്നിവരാണ്. ധ്യാൻ ശ്രീനിവാസനെക്കൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിർദോ, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ALSO READ:  സർപ്രൈസ് ഹിറ്റായി 'ലിറ്റിൽ മിസ്സ്‌ റാവുത്തർ'; എല്ലായിടത്തും മികച്ച അഭിപ്രായങ്ങൾ


ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റർ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആർഒ: ആതിര ദിൽജിത്ത്,വാഴൂർജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.