Shobhitha Shivanna: പ്രശസ്ത കന്നഡ ടെലിവിഷൻ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആത്മഹത്യ ആണെന്നാണ് നിഗമനം.  ഹൈദരാബാദിലെ ഗച്ചിബൗളിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ താരത്തെ കണ്ടത്. ഭർത്താവ് സുധീറിനൊപ്പം താമസിച്ചിരുന്ന ശ്രീറാം നഗർ കോളനിയിലെ വസതിയിൽ വച്ചായിരുന്നു മരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒടിടി കീഴടക്കാൻ 'അമരൻ' എത്തുന്നു; എപ്പോൾ, എവിടെ കാണാം?


ബ്രഹ്മഗന്തു , നിന്നിൻഡെലെ തുടങ്ങിയ സീരിയലുകളിലെ പ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ശോഭിത.  കർണാടകയിലെ സക്ലേഷ്പൂർ സ്വദേശിയായ താരം കഴിഞ്ഞ വർഷം വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 


താരത്തിൻ്റെ മരണം ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ തയ്യാറായിട്ടുണ്ട്. അവിടെയായിരിക്കും താരത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.


Also Read: മഹാദേവന് പ്രിയം ഇവരോട്, നിങ്ങളും ഉണ്ടോ?


മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയർന്നതിനെ തുടർന്ന് ഹൈദരാബാദ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.