കൊച്ചി: സീ കേരളത്തിൻറെ ജനപ്രിയ ടെലിവിഷൻ സംഗീത റിയാലിറ്റി ഷോ സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ്  ഫിനാലയിൽ വിജയിയായ് അനഘ അജയ്. വിജയിക്കുള്ള 10 ലക്ഷം രൂപയുടെ ചെക്ക് അനഘക്ക് നടി മഞ്ജുവാര്യർ സമ്മാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് കുട്ടികലാകാരന്മാരാണ് കലാശപ്പോരാട്ടത്തിന് ഗ്രാൻഡ് ഫിനാലെ വേദിയിൽ മാറ്റുരച്ചത്. ഇതിൽ ആവണി എസ് എസ്, സഞ്ജയ് സുരേഷ് എന്നിവർ ഫസ്റ്റ്, സെക്കൻറ് റണ്ണറപ്പുമാരായി.



ഇവരെ കൂടാതെ ഹംദാൻ സാബു, നിയ ചാർളി എന്നിവരും ഫിനാലെയിൽ മത്സരിച്ചിരുന്നു. ബ്ലൈൻഡ് ഓഡിഷനിലൂടെയാണ് 20 കുട്ടി കാലാകാരന്മാരെ സരിഗമപാ വേദിയിൽ എത്തിച്ചത്.



നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. മാർഗ നിർദ്ദേശങ്ങൾ  നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവുമുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.