നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സാരിപോദ്ധ ശനിവാരം (മലയാളത്തിൽ സൂര്യയുടെ ശനിയാഴ്ച) എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ദസറ ദിനത്തിൽ മംഗളകരമായി ഒരുക്കിയ പൂജ ചടങ്ങിൽ നിർമ്മാതാവ് ഡിവിവി ധനയ്യ ചിത്രത്തിന്റെ തിരക്കഥ സംവിധായകന് കൈമാറി. ദിൽ രാജുവാണ് ആദ്യ ഷോട്ടിനായി ക്യാമറ സ്വിച്ച് ഓൺ ചെയ്തത്. വി വി വിനായക് ക്ലാപ്പ് ബോർഡ് അടിച്ചു. ആദ്യ ഷോട്ടിന്റെ ഓണററി സംവിധാനം എസ് ജെ സൂര്യ നിർവ്വഹിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

'എന്റെ സുന്ദരനികി' പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് സമ്മാനിച്ച വിവേക് ആത്രേയയുടെ 'സൂര്യയുടെ ശനിയാഴ്ച' ഒരു ആക്ഷൻ-പാക്ക്ഡ് സിനിമയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവിട്ട അനൗൺസ്മെന്റ് വീഡിയോയും അൺചെയ്ൻഡ് വീഡിയോയും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഓസ്‌കാർ ചിത്രം 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


ALSO READ : Master Peace Web Series : മലയാളം വെബ് സീരിസ് 'മാസ്റ്റർ പീസ്' ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം?


വ്യത്യസ്തമായ വിഷയങ്ങൾ പരീക്ഷിക്കുകയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം മേക്ക് ഓവറിന് വിധേയനാവുകയും ചെയ്യുന്ന നാനി പരുക്കൻ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയാകുമ്പോൾ തമിഴ് നടൻ എസ് ജെ സൂര്യയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യ ചിത്രമാണ് 'സൂര്യയുടെ ശനിയാഴ്ച'. പ്രമുഖ സാങ്കേതിക വിദഗ്ധർ ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.