ളയദളപതി ചിത്രം സര്‍ക്കാരിന്‍റെ വിജയാഘോഷ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. എആര്‍ റഹ്മാന്‍ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്ക് വെച്ച ചിത്രങ്ങളില്‍ ഒന്നാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഹ്മാന്‍, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീര്‍ത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവരൊന്നിച്ചുള്ള ചിത്രവും കേക്ക് മുറിക്കുന്ന മറ്റൊരു ചിത്രവുമാണ് റഹ്മാന്‍ പങ്കുവച്ചത്. 


ഇതില്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.



സര്‍ക്കാരിന്‍റെ പോസ്റ്റര്‍ പതിച്ച കേക്കില്‍ മിക്സി, ഗ്രൈന്‍റര്‍ എന്നിവയുടെ രൂപങ്ങളും  വെച്ചിരുന്നു എന്നതാണ് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം. 


വോട്ടിനുവേണ്ടി സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന സിനിമയിലെ രംഗങ്ങള്‍ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. 



ജയലളിത നടപ്പാക്കിയ പദ്ധതികളെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 


വിവാദത്തിന് കാരണമായ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തതോടെയാണ് പ്രതിഷേധം അല്‍പം കെട്ടടങ്ങിയത്. 


നേരത്തെ സിനിമയിലെ വിവാദ രംഗങ്ങള്‍ അനുകരിച്ച് കൊണ്ട് വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു.  


ടിവി, മിക്സി, ഗ്രൈന്‍റര്‍, സൈക്കിള്‍ എന്നിവ കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അണ്ണാ ഡി.എം.കെയെ വെല്ലുവിളിക്കുകയും ചെയ്ത യുവാവിന്‍റെ ദൃശ്യങ്ങളും ശ്രദ്ധ നേടിയിരുന്നു.