ആര്യ നായകനാകുന്ന സർപ്പറ്റ പരമ്പര ഒടിടി റിലീസിനെത്തുന്നു. ആര്യതന്നെയാണ് ചിത്രം റീലിസിന് എത്തുന്ന തീയ്യതി അറിയിച്ചത്.ജൂലൈ 22-ന് ആമസോൺ പ്രൈമിലാണ് ചിത്രം എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പി.എ രഞ്ജിത്താണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. 1980-കളിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിങ്ങ് സംസ്കാരത്തെ പറ്റിയാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിൽ കപിലൻ എന്ന ബോക്സിങ്ങ് താരത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.


ALSO READ : Malik Release Date : Fahadh Fassil നായകനായി എത്തുന്ന മാലിക്കിന്റെ OTT റിലീസ് തിയതി പ്രഖ്യാപിച്ചു, ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്



ഇടിയപ്പ പരമ്പരയും സർപ്പറ്റ പരമ്പരയും ഇരുവരും തമ്മിലുണ്ടായ പോരാട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആര്യയെ കൂടാതെ ജോൺ കോക്കൻ,കലൈ അരശൻ, സന്തോഷ് പ്രതാപ്, ഷബീർ കല്ലറക്കൽ,സാഞ്ചന നടരാജൻ എന്നിവരാണ് മറ്റ് താരങ്ങൾ.


ALSO READ : കേരള ചരിത്രത്തിലെ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമിപ്പിച്ച് ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയലർ പുറത്തിറങ്ങി


ഒടിടി റിലീസ് തീയ്യതി കൂടെ വന്നതോടെ ചിത്രത്തിനായി ആരാധകരുടെ വലിയ കാത്തിരിപ്പാണുള്ളത്. ആര്യയുടെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത് രണ്ടാമത്തെ ചിത്രമാണ്  ആര്യയുടെ ഒടിടി റിലീസിനെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.