ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന "സത്യത്തിൽ സംഭവിച്ചത് "എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം റിലീസായി. പത്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെ രചനയിൽ കാവാലം ശ്രീകുമാർ ഈണം  നൽകി ആലപിച്ച "കർക്കിടക കാക്കച്ചിറകിൽ" എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത് കാവാലത്തിൻ്റെ എട്ടാം വർഷത്തിലെ ഓർമ്മ ദിനത്തിൽ ഈ പാട്ട് എത്തുന്നുയെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. നാടകം പോലെ തന്നെ ശ്രദ്ധേയമാണ് കാവാലത്തിൻ്റെ നാടൻ പാട്ടുകളും. ഒപ്പം അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി സിനിമഗാനങ്ങൾ ജനപ്രീതി നേടിയതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാവാലം ശ്രീകുമാറിനോടൊപ്പം കുട്ടികളും പാടുന്നു. ഗായകൻ ഉണ്ണിമേനോന്റെ രണ്ടാമത്തെ മകൻ ആകാശ് മേനോൻ, കുട്ടികൾക്കൊപ്പം ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നു. അതിമനോഹരമായി ദൃശ്യവൽക്കരിക്കപ്പെട്ട ഈ ഗാനം, കാവാലത്തിന്റെ ശാകുന്തളം നാടകത്തിൽ ശകുന്തളയായി വേഷമിട്ട് മലയാളികൾക്ക് എന്നും പ്രിയങ്കരിയായ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. പ്രശാന്ത് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജ് ആയ മമ്മൂട്ടി കമ്പനിയിലൂടെ നേരത്തെ റിലീസ് ചെയ്തിരുന്നു.


ALSO READ:  ദൃശ്യ വിസ്മയമൊരുക്കാൻ 'കൽക്കി' എത്തുന്നു; കേരളത്തിലെ 280 തിയേറ്ററുകളിൽ പ്രദർശനം


ദിലീഷ് പോത്തൻ,ജോണി ആൻറണി,ശ്രീകാന്ത് മുരളി,കോട്ടയം രമേശ്, ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി, ജി സുരേഷ് കുമാർ,ബൈജു എഴുപുന്ന,കലാഭവൻ റഹ്മാൻ,ജയകൃഷ്ണൻ, വിജിലേഷ്,സിനോജ് വർഗീസ്,ശിവൻ സോപാനം,പുളിയനം പൗലോസ്,ഭാസ്കർ അരവിന്ദ്,സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്,പ്രതിഭ പ്രതാപചന്ദ്രൻ,പാർവതി രാജൻ ശങ്കരാടി,സുഷമ അജയൻ,ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.


പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിർവ്വഹിക്കുന്നു.കാവാലം നാരായണപ്പണിക്കർ  എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-സുനീഷ് സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ കൺട്രോളർ-അമ്പിളി കോട്ടയം,കല-കെ കൃഷ്ണൻകുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ശിവൻ മലയാറ്റൂർ,പരസ്യകല-ആർട്ടോകാർപ്പസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിനു ആന്റണി,ബിജിഎം-മധു പോൾ,വിഎഫ്എക്സ്-അജീഷ് പി തോമസ്. നൃത്ത സംവിധാനം-ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ-അരുൺ രാമവർമ്മ, സംഘട്ടനം-അഷറഫ് ഗുരുക്കൾ,
പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.