നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന സാറ്റർഡെ നൈറ്റ് വിത്ത് കിറുക്കനും കൂട്ടുകാരും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. വളരെ കളർഫുൾ ആയിട്ടുള്ള ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റർ പോലെ തന്നെ സിനിമയും കളർഫുൾ ആയിരിക്കുമെന്നാണ് പ്രേക്ഷകർ‌ പ്രതീക്ഷിക്കുന്നത്. ഒരു കോമഡി എന്റർടെയ്ൻമെന്റ് ആയിരിക്കും ചിത്രമെന്നാണ് സൂചന. സ്റ്റാൻലിയും കൂട്ടുകാരും വരുന്നു എന്ന ക്യാപ്ഷനോടെ നിവിൻ പോളി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. മറ്റ് താരങ്ങളും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചിരിയുടെയും മനോഹരമായ കഥയാണ് ഈ സിനിമ എന്നാണ് നിവിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും‌ 'സാറ്റർഡേ നൈറ്റ്‌'. ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡെ നൈറ്റ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌. 



Also Read: "ടോവി ബ്രോ... എതിരെ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ" ടോവീനോയ്ക്ക് ചെറിയ ഒരു ഉപദേശവുമായി പെപ്പെ


 


ചിത്രത്തിൽ പ്രതാപ്‌ പോത്തൻ, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്‌, ഗ്രെയ്സ്‌ ആന്റണി, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പൂജാ റിലീസായി സെപ്തംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ്‌ ബഡ്ജറ്റ്‌ കോമഡി എന്റർടെയ്നർ ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീൻ ഭാസ്ക്കർ ആണ്. ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് അസ്ലം പുരയിൽ. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിരിക്കുന്നത്.


ചിത്രസംയോജനം: ടി ശിവനടേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്‌: ആശിർവാദ്‌, ഡി ഐ: പ്രൈം ഫോക്കസ്‌ മുംബൈ, സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌, ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ,‌ പി.ആർ.ഓ: ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.