പ്രേക്ഷകർ കാത്തിരുന്ന നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റ് ഒടിടിയിലേക്ക്. ജനുവരി 27ന് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. നവംബർ നാലിന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചരിത്ര സിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക്‌ ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിച്ച ചിത്രമാണ് സാറ്റർഡേ നൈറ്റ്. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അസ്‌ലം പുരയിൽ ആണ്.


Also Read: Pushpa 2: അല്ലു അർജുന്‍റെ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ചിത്രം എപ്പോള്‍ റിലീസ് ചെയ്യും? അറിയാം


 


സംഗീത സംവിധാനം നിർവഹിച്ചത് ജേക്ക്സ്‌ ബിജോയ് ആണ്. ചിത്രസംയോജനം: ടി ശിവനടേശ്വരൻ. ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി. മേക്കപ്പ്‌: സജി കൊരട്ടി. കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ. കളറിസ്റ്റ്‌: ആശിർവാദ്‌. ഡിഐ: പ്രൈം ഫോക്കസ്‌ മുംബൈ. സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി. ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ. ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി. കൊറിയോഗ്രാഫർ: വിഷ്ണു ദേവ. സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര. പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ. പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്. ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ. മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌. ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ. പി.ആർ.ഓ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.