'സര്‍പ്രൈസ് എ ഫ്രണ്ട്' കോണ്ടസ്റ്റുമായി 'സാറ്റര്‍ഡേ നൈറ്റ്' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സുഹൃത്തിനെ സര്‍പ്രൈസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് തിഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വമ്പന്‍ സര്‍പ്രൈസാണ് ടീം ഒരുക്കിയിരിക്കുന്നത്. സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സര്‍പ്രൈസ് എ ഫ്രണ്ട്' കോണ്ടസ്റ്റ് ഒരുക്കിയിരിക്കുന്നത്. സുഹൃത്തിനെ സര്‍പ്രൈസ് ചെയ്യുന്ന ഒരു വീഡിയോ തയ്യാറാക്കിയതിനു ശേഷം ഇത് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

'സാറ്റര്‍ഡേ നൈറ്റ് മൂവി' ഒഫീഷ്യല്‍ പേജിനെ ടാഗ് ചെയ്തുകൊണ്ട് വേണം വീഡിയോ പോസ്റ്റ് ചെയ്യാന്‍. വീഡിയോ മൂന്ന് മിനുട്ടില്‍ അധികമാകരുത്. മത്സരത്തില്‍ വിജയിയാകുന്നവര്‍ക്ക് സാറ്റര്‍ഡേ നൈറ്റ് ടീമിന്റെ ഒരു കിടിലന്‍ സര്‍പ്രൈസാണ് സമ്മാനമായി ലഭിക്കുക. സര്‍പ്രൈസ് വീഡിയോയ്ക്ക് തുടക്കം കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ മാളവിക ശ്രീനാഥ് സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് പ്രിയപ്പെട്ട നായക്കുട്ടിയെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന സുഹൃത്തിന് അപ്രതീക്ഷിതമായി പുതിയൊരു നായക്കുട്ടിയെ സമ്മാനിച്ചതിന്റെ വീഡിയോയാണ് മാളവിക പോസ്റ്റ്‌ ചെയ്തത്. 



ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം കണ്ട് സുഹൃത്തിന്റെ കണ്ണ് നിറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വളരെവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സൗഹൃദത്തിന്റെ കഥപറയുന്ന ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും എന്ന സൂചന നല്‍കി കൊണ്ടാണ് നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ സിനിമ സാറ്റര്‍ഡേ നൈറ്റിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസും സൈജു കുറുപ്പും സിജു വിൽസൺ എന്നിവരെയാണ് അവതരിപ്പിച്ചെങ്കിൽ സക്കൻഡ് ലുക്കിൽ ഇവർക്കൊപ്പം ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരെയും ഉൾപ്പെടുത്തിയിരുന്നു. 


Also Read: Saturday Night Movie : ഇവരും സ്റ്റാൻലിയുടെ കൂട്ടുകാർ; റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രം സാറ്റർഡേ നൈറ്റിന്റെ സക്കൻഡ് ലുക്ക് പുറത്ത്


 


റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരും എത്തുന്നു. പൂജാ റിലീസായി സെപ്തംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ്‌ ബജറ്റ്‌ കോമഡി എന്റർടൈനർ ദുബായ്‌, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്  നിർമ്മിക്കുന്ന 


'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റര്‍ഡേ നൈറ്റ്'. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവീന്‍ ഭാസ്‌ക്കറാണ് 'സാറ്റര്‍ഡേ നൈറ്റിന്റെ' തിരക്കഥ ഒരുക്കുന്നത്. 


ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി ശിവനടേശ്വരന്‍, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, കളറിസ്റ്റ്: ആശിര്‍വാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണന്‍ എം. ആര്‍, ആക്ഷന്‍ ഡിറക്ടേഴ്സ്: അലന്‍ അമിന്‍, മാഫിയാ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റില്‍സ്: ഷഹീന്‍ താഹ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്സ്: കാറ്റലിസ്റ്റ്, ഡിസൈന്‍സ്: ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഓ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: മുവീ റിപ്പബ്ലിക്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.