ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം സൗദി വെള്ളക്കയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സൗദി വെള്ളക്ക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്  സൗദി വെള്ളക്ക. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക്  'സൗദി വെള്ളക്ക' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്.  ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്കയെന്ന് നേരത്തെ സംവിധായകൻ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട വേളയിൽ അറിയിച്ചിരുന്നു. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ തരുൺ മൂർത്തി സീ മലയാളം ന്യൂസിനോടായി അറിയിച്ചിരുന്നു.


ALSO READ: "വാനിലെ താരകേ തേടുന്നിതാ";  പ്രിയ പ്രകാശ് വാര്യരുടെ 4 ഇയേർസിലെ ഗാനം പുറത്തുവിട്ടു , ചിത്രം ഉടനെത്തും 


ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമാണ്. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാലി ഫ്രാൻസിസ് ചിത്രം സംഗീതം നൽകും. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ആർട്ടും കൈകാര്യം ചെയ്യുന്നത്.


സഹനിർമ്മാതാവ്: ഹരീന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (ശബ്ദ ഘടകം), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (ശബ്ദ ഘടകം), കലാസംവിധാനം: സാബു മോഹൻ, വേഷം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: മനു മോഹൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, വരികൾ: അൻവർ അലി, ജോ പോൾ, ഗായകർ: ബോംബെ ജയശ്രീ, ജോബ് കുര്യൻ , ചീഫ് അസോസിയേറ്റ്: ബിനു പാപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.