Kochi : ജനപ്രിയവും സൂപ്പർ ഹിറ്റ് ചിത്രവുമായ ഓപ്പറേഷൻ ജാവയ്ക്ക് (Operation Java) ശേഷം സംവിധായകൻ തരുൺ മൂർത്തിയുടെ (Tharun Moorthy) രണ്ടാമത്തെ സിനിമ എത്തുന്നു. 'സൗദി വെള്ളക്ക' (Saudi Vellakka) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"രണ്ടാം സിനിമയെന്ന ആദ്യ സിനിമ 'സൗദി വെള്ളക്ക' " സംവിധായകൻ തരുൺ മൂർത്തി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡയയിൽ കുറിച്ചു.



ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്ക. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ തരുൺ മൂർത്തി നേരത്തെ സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി അറിയിച്ചിരുന്നു. 


ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും


തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്. 


ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.


ALSO READ : Operation Java താൻ അടുത്തിടെ കണ്ട മികച്ച പടങ്ങളിൽ ഒന്ന്, ജാവാ ടീമിന് ആശംസകളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്


സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമാണ്. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാലി ഫ്രാൻസിസ് ചിത്രം സംഗീതം നൽകും. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ആർട്ടും കൈകാര്യം ചെയ്യുന്നത്. 


തരൂൺ ആദ്യം സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയ്ക്ക് വിലയതോതിലാണ് പ്രക്ഷക പ്രശംസ ലഭിച്ചത്. കോവിഡിനെ തുടർന്ന് അടച്ച തിയറ്ററുകൾ തുറന്ന സാഹചര്യത്തിൽ വലിയ ആരവങ്ങളും താരബലങ്ങളും ഇല്ലാതെ ഇറങ്ങിയ ചിത്രത്തിന് അവതരണ മികവിൽ സ്വീകാര്യത ലഭിച്ചത്. ചിത്രം ഏകദേശം 75 ദിവസത്തോളം തിയറ്ററുകളിൽ പ്രദർക്ഷിപ്പിക്കുകയും ചെയ്തു.


ALSO READ : Operation Java: ഓപ്പറേഷൻ ജാവയ്ക്ക് അഭിനന്ദനവുമായി Prithviraj Sukumaran; ത്രില്ലടിച്ച് Tharun Moorthy


ശേഷം രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് ചിത്രം OTT പ്ലാറ്റ്ഫോമായ ZEE5 ZEE Keralam ചാനലിലും പ്രദർക്ഷിപ്പിക്കുകയും വലിയ ഒരു പ്രേക്ഷകരിലേക്ക് ചിത്രം എത്തുകയും ചെയ്തു. തുടർന്ന് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങും റൈറ്റും മറ്റും റിക്കോർഡ് തുകയ്ക്കാണ് വിറ്റ് പോയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.